RSS Generator 2.1.1 http://www.rssboard.org/rss-specification mangalam.com http://www.mangalam.com/.html News en-US /loading-logo.jpg http://www.mangalam.com/ 88 31 mangalam newspaper രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയമോഡല്‍..: ഓട്ടോറിക്ഷയില്‍ ഇരുപത്തിയൊന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍. രാജ്യതലസ്ഥാനത്തിനടുത്ത നോയിഡയിലാണ് ഇരുപത്തൊന്നുകാരി കൂട്ടമാനഭംഗത്തിനിരയായത്. ഡെറാഡൂണ്‍ സ്വദേശിനിയായ യുവതിയെ ഓട്ടോ റിക്ഷയില്‍ കയറ്റിയശേഷം ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. നോയിഡ സെക്ടര്‍ 36/37ല്‍ കഴിഞ്ഞ ദിവസം വൈകിട്ട് എഴോടെയായിരുന്നു സംഭവം.

കോള്‍ സെന്റര്‍ ജീവനക്കാരിയായ പെണ്‍കുട്ടി മൊഹാലിയില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്നിടത്തേക്ക് പോകുന്ന വഴിയാണ് ക്രൂര പീഡനത്തിന് ഇരയായത്. താമസസ്ഥലത്തേക്കു പോകുന്നതിനായി യുവതി അതുവഴിയെത്തിയ ഓട്ടോറിക്ഷയ്ക്കു കൈാണിച്ചു. മറ്റുരണ്ടുപേര്‍കൂടി ഓട്ടോയില്‍ ഉണ്ടായിരുന്നെങ്കിലും മൊഹാലിയില്‍ ഇറക്കാമെന്ന െ്രെഡവറുടെ വാക്ക് വിശ്വസിച്ച് യുവതി വാഹനത്തില്‍ കയറി. കുറച്ചുസമയത്തിനുശേഷം ഇന്ധനം തീര്‍ന്നെന്നു പറഞ്ഞ് െ്രെഡവര്‍ ഗ്യാസ് ഫില്ലിംഗ് സ്‌റ്റേഷനു സമീപത്ത് വാഹനം നിര്‍ത്തി.

തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഇറങ്ങി വാഹനം തള്ളിനീക്കി ഫില്ലിംഗ് സ്‌റ്റേഷനിലെത്തിച്ചു ഗ്യാസ് നിറച്ചു. ഇതിനുശേഷം വാഹനം ഓടിയെങ്കിലും ഇടയ്ക്കു വച്ച് വാഹനം നിന്നു. ഓട്ടോ കേടായെന്ന വാക്ക് വിശ്വസിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സംഘം സമീപത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഒന്പതോടെ ഇതുവഴിയെത്തിയ ബൈക്ക് യാത്രികനാണ് പെണ്‍കുട്ടിയെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും.

സാന്പത്തിക സ്ഥിതി മോശമാണെന്ന െ്രെഡവറുടെ വാക്കുകള്‍ പരിഗണിച്ച് താന്‍ അധികം പണം നല്‍കി മിനിറ്റുകള്‍ക്കുള്ളിലാണ് െ്രെഡവര്‍ തന്നെ ആക്രമിച്ചതെന്ന് യുവതി പോലീസിനു മൊഴി നല്‍കി. നാലു പേര്‍ മാനഭംഗപ്പെടുത്തിയതില്‍ ഓട്ടോ െ്രെഡവറെ മാത്രമാണ് യുവതി തിരിച്ചറിഞ്ഞത്. പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
http://www.mangalam.com/news/detail/166912-latest-news-21-year-old-gang-raped-by-auto-driver-and-two-others.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2017/11/166912/noida.jpg http://www.mangalam.com/news/detail/166912-latest-news-21-year-old-gang-raped-by-auto-driver-and-two-others.html Sun, 19 Nov 2017 13:52:20 +0530 Sun, 19 Nov 2017 13:52:20 +0530 ഇന്ത്യന്‍ പെണ്‍കുട്ടിയുടെ വ്യാജ ചിത്രം ഉപയോഗിച്ച് വര്‍ഗ്ഗീയ പ്രചരണം; പാക്ക് സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ടു വീണു
ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ വികാരം പടര്‍ത്താന്‍ ശ്രമിച്ച പാക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിച്ചു. ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മോര്‍ഫു ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണു നടപടി. പാക്ക് സൈന്യത്തിന്റെ ഡിഫന്‍സ്-പാക്ക് എന്ന ട്വിറ്റര്‍ അക്കൗണ്ടിനാണു പൂട്ടുവീണത്.

ഡല്‍ഹി ജുമാ മസ്ജിദിനു മുന്നില്‍ ഇന്ത്യന്‍ പെണ്‍കുട്ടി ഇന്ത്യാ വിരുദ്ധ സന്ദേശമുള്ള പ്ലക്കാര്‍ഡു പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് പാക്ക് സൈന്യം പ്രചരിപ്പിച്ചത്. 'ഞാന്‍ ഇന്ത്യക്കാരിയാണ്, പക്ഷേ ഇന്ത്യയെ ഞാന്‍ വെറുക്കുന്നു. കാരണം ഇന്ത്യയൊരു അധിനിവേശ രാജ്യമാണ്. കശ്മീരികള്‍, മണിപ്പൂരികള്‍, ഹൈദരാബാദ്. ജുനഗഢ്, സിക്കിം, മിസോറം, ഗോവ, നാഗാലന്‍ഡ് തുടങ്ങിയവരാണ് ഇവിടെ കഴിയുന്നത്' എന്നായിരുന്നു പാക്ക് സൈന്യം പുറത്തുവിട്ട ചിത്രത്തിനൊപ്പമുള്ള പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.

Fake vs Real The reason why Pakistan Army never won any battle @defencepk pic.twitter.com/GbMPs4pwTo— Indian National Con (@desimojito) November 18, 2017

എന്നാല്‍ ഇന്ത്യക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ കവല്‍പ്രത് കൗര്‍ പ്രതിഷേധിക്കുന്ന
ചിത്രമാണിതെന്ന് അധികം വൈകാതെ കണ്ടെത്തി. ഇതേത്തുടര്‍ന്നു കവല്‍പ്രീതിന്റെ യഥാര്‍ഥ ചിത്രവുമായി ട്വീറ്ററുകളും പ്രചരിച്ചു. 'ഞാന്‍ ഇന്ത്യക്കാരിയാണ്. നമ്മുടെ ഭരണഘടനയിലെ മതേതര വാദത്തിനൊപ്പമാണ് താനെന്ന്' വ്യക്തമാക്കിയായിരുന്നു കവല്‍പ്രതീന്റെ യഥാര്‍ഥ പ്ലക്കാര്‍ഡ്.

The account of @defencepk has been suspended by twitter for posting my unverified & morphed pictures. Grateful to all who reported it in large numbers. The message of the picture shouldn't be lost in these dark times. No nation wants lynchings & killings. Only bigots wants hate.— Kawalpreet Kaur (@kawalpreetdu) November 18, 2017

സംഭവം കൈവിട്ടുപോകുമെന്നു മനസ്സിലാക്കിയതോടെ പാക്ക് സേന ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രത്തെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചതോടെ ട്വിറ്റര്‍ അധികൃതര്‍ അവരുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
http://www.mangalam.com/news/detail/166911-latest-news-pak-army-used-fake-picture-of-indian-girl-for-spread-communal-ism.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2017/11/166911/pakistan.jpg http://www.mangalam.com/news/detail/166911-latest-news-pak-army-used-fake-picture-of-indian-girl-for-spread-communal-ism.html Sun, 19 Nov 2017 13:48:32 +0530 Sun, 19 Nov 2017 13:48:32 +0530 സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, ബൈക്കിലെത്തിയ രണ്ടംഗ സംഘം ചവിട്ടി വീഴ്ത്തി വെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ ശശികുമാറിനെയാണ് ആക്രമികള്‍ വെട്ടിയത്. കാട്ടാക്കട ബസ്റ്റാന്‍ഡിന് സമീപത്താണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പ്രവര്‍ത്തകനെ ചവിട്ടി വീഴ്ത്തി ഓടിച്ചിട്ട് വെട്ടിയത്.

പത്രക്കെട്ടുമായി രാവിലെ ബൈക്കില്‍ പോകുകയായിരുന്ന ശശി കുമാറിനെ രണ്ടംഗസംഘം ചവിട്ടി വീഴുത്തുകയായിരുന്നു. തുടര്‍ന്ന് വടിവാളുമായി അക്രമിസംഘം ശശികുമാറിനെ ഓടിച്ചിട്ടുവെട്ടാനും ശ്രമിച്ചു. എന്നാല്‍ ആളുകള്‍ എത്തിയതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ കുമാറിനെ ആശുപത്രിയിലേക്കു മാറ്റി.

പ്രദേശത്തു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എസ്ഡിപിഐസിപിഎം സംഘര്‍ഷം തുടരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

http://www.mangalam.com/news/detail/166910-latest-news-cpm-member-attacked-at-thiruvananthapuram.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2017/11/166910/cpm.jpg http://www.mangalam.com/news/detail/166910-latest-news-cpm-member-attacked-at-thiruvananthapuram.html Sun, 19 Nov 2017 13:26:06 +0530 Sun, 19 Nov 2017 13:26:06 +0530 31 വയസ്സുകാരി മല ചവിട്ടി; ശബരിമലയില്‍ വന്‍ സുരക്ഷാ വീഴ്ച
ശബരിമല: മുപ്പത്തൊന്നു വയസ്സുകാരി ശബരിമല മലചവിട്ടി. ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയായ പാര്‍വതിയാണ് മലചവിട്ടിയത്. നടപ്പന്തലില്‍ എത്തിയപ്പോള്‍ ഇവരെ പിടികൂടി മടക്കി അയച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണ് പാര്‍വതി ശബരിമലയിലെത്തിയത്.

രാവിലെ പതിനൊന്നുമണിയോടെ സന്നിധാനത്തെ വലിയ നടപ്പന്തലിലെത്തിയ പാര്‍വതിയെ സംശയം തോന്നിയ പോലീസുകാരാണ് തടഞ്ഞത്. തുടര്‍ന്ന് ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുകയും 31 വയസ്സാണ് ഇവരുടെ പ്രായമെന്ന് കണ്ടെത്തുകയായിരുന്നു.

പമ്പയില്‍ വനിതാ പോലീസുകാരുടെയും ദേവസ്വം ഗാര്‍ഡുകളുടെയും പരിശോധനയ്ക്ക് ശേഷമാണ് സാധാരണയായി വനിതകളെ മല ചവിട്ടാന്‍ അനുവദിക്കാറ്. തിരിച്ചറിയല്‍ കാര്‍ഡ് ഇവിടെ പരിശോധിക്കാറുമുണ്ട്. ഇതിനെ മറികടന്ന് പാര്‍വതി എങ്ങനെയാണ് നടപ്പന്തല്‍ വരെ എത്തിയതെന്ന കാര്യം പോലീസിനെയും ദേവസ്വം അധികൃതരെയും കുഴക്കുന്നുണ്ട്. നിലവില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദീയമല്ല.
http://www.mangalam.com/news/detail/166909-latest-news-31-year-old-woman-enter-in-sabarimala.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2017/11/166909/sabarimala.jpg http://www.mangalam.com/news/detail/166909-latest-news-31-year-old-woman-enter-in-sabarimala.html Sun, 19 Nov 2017 13:14:54 +0530 Sun, 19 Nov 2017 13:14:54 +0530 മുസ്ലീം ആകാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവില്‍ നിന്ന് അതിക്രൂര പീഡനം, ഒടുവില്‍ കുഞ്ഞിനെ തന്നില്‍ നിന്ന് അകറ്റി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ മോഡല്‍ രംഗത്ത്
മുംബൈ: മതം മാറണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി മുന്‍ മോഡല്‍ രശ്മി രംഗത്ത്. മുസ്ലീം ആയി മതം മാറണമെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം അതിനു താന്‍ സമ്മതിക്കാതെ വന്നപ്പോള്‍ ശാരീരികമായി പീഡിപ്പിച്ചുവെന്നും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

യുവതിയെ മാനസികമായും, ശാരിരികമായും പീഡിപ്പിച്ചതിനെതിരെ ലൗ ജിഹാദ് കുറ്റം കൂടി ചുമത്തി ഭര്‍ത്താവ് അസിഫിനും, സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് രശ്മി ബാന്ദ്ര പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. ഇന്നലെ മാധ്യമപ്രവര്‍ത്തകരെ വീട്ടിലേയ്ക്കു വിളിപ്പിച്ച 42 കാരിയായ രശ്മി തന്റെ മുറിവുകള്‍ കാണിക്കുകയും, പീഡനം, വിവരിക്കുകയും ചെയ്തു. 2005 ല്‍ ആണ് അസിഫ് എന്നയാളെ രശ്മി വിവാഹം ചെയ്തത്.

വിവാഹിതരായ സമയത്ത് മതം മാറാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും തുടര്‍ന്ന് കുഞ്ഞ് ജനിച്ചതിനു ശേഷമാണ് മതം മാറണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദനം തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. ഭര്‍ത്താവും, കുടുംബാംഗങ്ങളും ചേര്‍ന്ന് കുഞ്ഞിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും ഇവര്‍ പറയുന്നു. നിലവില്‍ ഭര്‍ത്താവ് അദേഹത്തിന്റെ പകുതി പ്രായമുള്ള മറ്റൊരു മതത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ജീവനു കടുത്ത ഭീഷണിയിലാണ് താന്‍ ജീവിക്കുന്നതെന്ന് മോഡല്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ അന്വേഷണം ആരംഭിച്ചു.
http://www.mangalam.com/news/detail/166907-latest-news-ex-model-claims-husband-forced-her-to-convert-to-islam.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2017/11/166907/model.jpg http://www.mangalam.com/news/detail/166907-latest-news-ex-model-claims-husband-forced-her-to-convert-to-islam.html Sun, 19 Nov 2017 12:59:05 +0530 Sun, 19 Nov 2017 12:59:05 +0530 ദിലീപ് എട്ടാം പ്രതി; കുറ്റപത്രം ചൊവ്വാഴ്ച
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും. കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പടെ 11 പ്രതികള്‍. കുറ്റപത്രത്തില്‍ മുന്നൂറിലേറെ സാക്ഷികളും 450 രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഡാലോചനയില്‍ പള്‍സര്‍ സുനിയും ദിലീപും മാത്രമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ആദ്യം ഒന്നാം പ്രതിയാക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ആദ്യകുറ്റപത്രം പൊളിച്ചുപണിയേണ്ടി വരുന്നതിനാലാണിത്തരം കാരണത്താലുമാണ് ഇത് മാറ്റിയതെന്നും റിപ്പോര്‍ട്ടുണ്ട്. അതില്‍ ഒന്നാം പ്രതി പള്‍സര്‍സുനിയായിരുന്നു തുടര്‍ന്ന് മറ്റ് അഞ്ചു ആളുകളും ഉണ്ടായിരുന്നു. ഇതിന് പുറമെ വിചാരണവേളയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും പോലീസ് വിലയിരുത്തലുണ്ട്. പിന്നീട്, നിലവിലെ ഏഴാം പ്രതിയായ ചാര്‍ളിയെ മാപ്പു സാക്ഷിയാക്കിയ ശേഷം ദിലീപിനെ ഏഴാം പ്രതിയാക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, ചാര്‍ലി ഇതിന് തയ്യാറാക്കാത്തതിനെ തുടര്‍ന്നാണ് ദിലീപിനെ വീണ്ടും എട്ടാം പ്രതിയാക്കാന്‍ തീരുമാനിച്ചത്.

ദിലീപിന്റെ വിദേശയാത്രയെ എതിര്‍ക്കാനും പോലീസ് തീരുമാനിച്ചത്. തന്റെ കട ഉദ്ഘാടനത്തിനായി ദുബായില്‍ പോകുന്നതിനാണ് പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ജാമ്യത്തില്‍ ഇറങ്ങിയതോടെ ഏറെ സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്നും. ഇനി ജാമ്യത്തില്‍ ഇളവുകൂടി വരുത്തിയാല്‍ കേസ് കൂടുതല്‍ ദുര്‍ബലമാകുമെന്നും പോലീസിന്റെ വാദം.
http://www.mangalam.com/news/detail/166905-latest-news-actress-abduction-case-case-sheet-will-submit-on-tuesday.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2017/11/166905/dileep.jpg http://www.mangalam.com/news/detail/166905-latest-news-actress-abduction-case-case-sheet-will-submit-on-tuesday.html Sun, 19 Nov 2017 12:27:44 +0530 Sun, 19 Nov 2017 12:27:44 +0530 കെഎസ്ആര്‍ടിസി ജീവനക്കാരുടെ മെല്ലപ്പോക്ക് സമരം: മുന്‍കൂട്ടി റിസര്‍വ് ചെയ്ത യാത്രക്കാര്‍ വലഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ മെല്ലപ്പോക്ക് സമരം. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെയാണ് ജീവനക്കാര്‍ ഒരു മുന്നറിയിപ്പു പോലുമില്ലാതെ മെല്ലപ്പോക്ക് സമരത്തിലേയ്ക്ക് നീങ്ങിയത്. ദീര്‍ഘദൂര യാത്രയ്ക്കായി മുന്‍കൂട്ടി ബുക്ക് ചെയ്ത് പുലര്‍ച്ചെ എത്തിയ യാത്രക്കാരാണ് സമരത്തില്‍ വലഞ്ഞത്. ജീവനക്കാരുടെ നിസഹകരണത്തെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി.

പുലര്‍ച്ചെ നാലു മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം- കോയമ്പത്തൂര്‍ സ്‌കാനിയ സര്‍വീസ്, തിരുവനന്തപുരം-പാലക്കാട് വോള്‍വോ എന്നീ സര്‍വീസുകള്‍ മുടങ്ങി. എസി ബസിന് മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ ഇതോടെ സാധാരണ ബസുകളില്‍ പോകേണ്ടി വന്നു. ജീവനക്കാരുടെ മിന്നല്‍ സമരത്തിനെതിരെ കെഎസ്ആര്‍ടിസി എംഡി രംഗത്തെത്തി. ഇന്ന് ജോലിക്ക് എത്താത്തവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ എംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസം മുമ്പും ഇത്തരത്തില്‍ ജീവനക്കാര്‍ ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരെ മിന്നല്‍ സമരം നടത്തിയിരുന്നു.
http://www.mangalam.com/news/detail/166903-latest-news-strike-at-ksrtc.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2017/11/166903/ksrtc.jpg http://www.mangalam.com/news/detail/166903-latest-news-strike-at-ksrtc.html Sun, 19 Nov 2017 11:34:45 +0530 Sun, 19 Nov 2017 11:34:45 +0530 തോമസ് ചാണ്ടിക്ക് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും കായല്‍ കയ്യേറി; കായലും തോടും കയ്യേറിയെന്ന പരാതിയുമായി കുമരകം ഗ്രാമപഞ്ചായത്ത് രംഗത്ത്
കോട്ടയം: തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ കൂടുതല്‍ കായല്‍ കയ്യേറ്റങ്ങള്‍ മറനീക്കി പുറത്തുവരുന്നു. ബിജെപി രാജ്യസഭ എംപിയും എഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായി വേമ്പനാട്ടു കായല്‍ കയ്യേറിയതായി പരാതി.

കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍ നിന്നും കായല്‍ വരെ നീളുന്ന പുരയിടത്തില്‍ പഞ്ചനക്ഷത്ര റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനായാണ് കായല്‍ കൈയ്യേറ്റമുണ്ടായിരിക്കുന്നത്. കുമരകത്തു നിന്നും വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം പൂര്‍ണമായും തീരംകെട്ടി കൈയ്യേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കി. ഈ തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോട് ചേര്‍ന്നാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇതിന് പുറമെ ഇവിടുള്ള പുറമ്പോക്കും കൈവശമാക്കി. ഏതാണ്ട് നാല് ഏക്കറോളം ഭൂമിയാണ് ഇത്തരത്തില്‍ രാജ്യസഭ എംപി കൈയ്യേറിയിരിക്കുന്നത്. കായലും തോടും കയ്യേറിയെന്ന പരാതിയുമായി കുമരകം ഗ്രാമപഞ്ചായത്ത് തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.

കായലും തോടും കയ്യേറിയെന്ന പരാതിയുമായി കുമരകം ഗ്രാമപഞ്ചായത്ത് രംഗത്ത്. കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കുമരകം പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് കോട്ടയം താലൂക്ക് സര്‍വെയര്‍ അളന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ കൈയ്യേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും മറ്റ് നിര്മ്മാണച്ചട്ടങ്ങളും ലംഘിച്ചതായി പരാതിയുണ്ട്.
http://www.mangalam.com/news/detail/166900-latest-news-asianet-news-chairman-rajiv-chandrashekhar-encroachment-in-vembanat-kayal.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2017/11/166900/rajiv-chandra-shekharan.jpg http://www.mangalam.com/news/detail/166900-latest-news-asianet-news-chairman-rajiv-chandrashekhar-encroachment-in-vembanat-kayal.html Sun, 19 Nov 2017 11:19:28 +0530 Sun, 19 Nov 2017 11:19:28 +0530 'കാന്‍ഡില്‍ ലൈറ്റ്' മുറിയില്‍ ലൈംഗീക ബന്ധത്തിനായി അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയെ ക്ഷണിച്ചു: കുട്ടിയുടെ ഫോണിലേയ്ക്ക് നിരന്തരം അശ്ശീല സന്ദേശങ്ങളും, ചിത്രങ്ങളും, എല്ലാം ഒരുക്കി കാത്തിരുന്ന യുവതിക്കു സംഭവിച്ചത്
ഒക്ലഹോമ: കാന്‍ഡില്‍ ലൈറ്റ് മുറിയില്‍ ലൈംഗീക ബന്ധത്തിനായി തന്റെ വിദ്യാര്‍ത്ഥിയെ ക്ഷണിച്ചു 22 കാരിയായ അധ്യാപിക. ഒക്ലഹോമയില്‍ യൂകോണിലെ സ്‌കൂളിലെ അധ്യാപികയാണ് വിദ്യാര്‍ത്ഥിയെ ഇത്തരത്തില്‍ ക്ഷണിച്ചത്. അധ്യാപിക വിദ്യാര്‍ത്ഥിക്ക് ഇത്തരത്തില്‍ ക്ഷണിച്ചുകൊണ്ട് അശ്ശീല സന്ദേശങ്ങളും, ചിത്രങ്ങളും അയച്ചു കൊടുക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് അധ്യാപികയുടെ മുഖപടം അഴിഞ്ഞു വീണത്. കുട്ടിയുടെ ഫോണിലേയ്ക്ക് അധ്യാപിക തന്റെ തന്നെ നഗ്ന ചിത്രങ്ങളാണ് അയച്ചുകൊടുത്തിരുന്നത്. കുട്ടിയുടെ ഫോണും മാതാപിതാക്കള്‍ പോലീസിനു കൈമാറിയിട്ടുണ്ട്.

കാന്‍ഡില്‍ ലൈറ്റ് മുറിയില്‍ ലൈംഗീകതയ്ക്കായി ക്ഷണിച്ചുകൊണ്ട് എല്ലാം ഒരുക്കി കാത്തിരുന്ന അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയ്ക്കു പകരം എത്തിയത് കണ്ട് ഞെട്ടുകയായിരുന്നു. കുട്ടിയുടെ ഫോണ്‍ പോലീസിനു കൈമാറിയതോടെ വിദ്യാര്‍ത്ഥിയുടെ പേരില്‍ അധ്യാപികയോട് ചാറ്റ് ചെയ്തത് അധികൃതര്‍ ആയിരുന്നു. അന്നേ ദിവസം അധ്യാപികയുടെ വീട്ടില്‍ എത്തുമ്പോള്‍ അവര്‍ കാന്‍ഡില്‍ ലൈറ്റ് മുറി ഒരുക്കി, ലിവിങ് റൂമില്‍ വിദ്യാര്‍ത്ഥിക്കായി കാത്തിരിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിലെ ലൈംഗീകതയ്ക്കു പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തു.

എന്നാല്‍ കെമിസ്ട്രി അധ്യാപികയായ ഇവരുമായി കുട്ടി നേരത്തെ ബന്ധപ്പെട്ടിട്ടുണ്ടാകാമെന്ന് മാതാപിതാക്കള്‍ സംശയം ഉയര്‍ത്തിയതോടെ കുട്ടിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയെ നേരത്തേയും അധ്യാപിക ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുവരും തമ്മില്‍ ഇത്തരത്തില്‍ ബന്ധം നിലനിന്നിരുന്നതായും, അതിനുശേഷമാണ് കാന്‍ഡില്‍ ലൈറ്റ് മുറിയില്‍ എല്ലാം ഒരുക്കിയുള്ള അടുത്ത പദ്ധതി നടത്തിയതുമെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മാതാപിതാക്കള്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയതോടെ തിരക്കഥ പൊളിയുകയായിരുന്നു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് വിദ്യാര്‍ത്ഥിയെ ക്ഷണിച്ചത്. യുവതിയുമായുള്ള ചാറ്റ് തുടര്‍ന്നുകൊണ്ട് വീട്ടിലേയ്ക്ക് എത്തിയപ്പോള്‍ താന്‍ വീടിനുള്ളില്‍ തന്നെ ഉണ്ടെന്നും, പതിവുപോലെ തന്നെയാണ് ഡോര്‍ ലോക്ക് ചെയ്തിരിക്കുന്നതും ഫോണില്‍ സന്ദേശം ലഭിക്കുകയും ചെയ്തു.

ഇതോടെയാണ് വിദ്യാര്‍ത്ഥിക്ക് നേരത്തെയും ഇവിടെ എത്തിയിരുന്നതായി മനസിലാക്കുന്നത്. ആണ്‍കുട്ടിയും തിരികെ തന്റെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് അയച്ചു തരാറുണ്ടായിരുന്നതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂളിലെ ഫുട്‌ബോള്‍ കോച്ചാണ് അധ്യാപികയുടെ ഭര്‍ത്താവ്.
http://www.mangalam.com/news/detail/166899-latest-news-she-was-waiting-to-have-sex-with-a-student-in-candle-lit-room-arrested.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2017/11/166899/lite.jpg http://www.mangalam.com/news/detail/166899-latest-news-she-was-waiting-to-have-sex-with-a-student-in-candle-lit-room-arrested.html Sun, 19 Nov 2017 11:12:57 +0530 Sun, 19 Nov 2017 11:12:57 +0530 മന്ത്രിസഭ ബഹികരണം സിപിഐ കൂട്ടായ തീരുമാനം; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: മന്ത്രിസഭ ബഹികരണം സിപിഐ കൂട്ടായ തീരുമാനമെന്ന് കാനം രാജേന്ദ്രന്‍. കെ. ഇ. ഇസ്മയില്‍ ഉള്‍പ്പെട്ടാണ് ബഹിഷ്‌കരണം തീരുമാനിച്ചത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ മറുപടിയെന്തു കൊണ്ടു വന്നുവെന്ന് അറിയില്ലെന്നും കാനം തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും കാനം വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരിയുടെ അഭിപ്രായത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് നിന്നാല്‍ സിപിഐ ഒന്നുമാകില്ലെന്ന് പരിഹാസത്തിന് ഒറ്റയ്ക്ക് നിന്നാല്‍ എല്ലാവരും നിന്നാല്‍ എന്താകുമെന്ന് അപ്പോള്‍ കാണാമെന്നാണ് കാനം മറുപടി.

സത്യം ഇത്തിരി താമസിച്ചിട്ടാണെങ്കിലും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സിപിഎം തര്‍ക്കം സംസാരിച്ച് തീര്‍ക്കാമെന്ന തരത്തിലുള്ള സൂചനയും കാനം നല്‍കിയിട്ടുണ്ട്. രണ്ടു പാര്‍ട്ടിയായാല്‍ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടാകും അത് സ്വാഭാവികമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മന്ത്രിസഭായോഗം എന്നത് മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന ചടങ്ങല്ലെന്നും അദ്ദേഹം പറഞ്ഞു.
http://www.mangalam.com/news/detail/166897-latest-news-kanams-reply.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2017/11/166897/kanam.jpg http://www.mangalam.com/news/detail/166897-latest-news-kanams-reply.html Sun, 19 Nov 2017 10:38:51 +0530 Sun, 19 Nov 2017 10:38:51 +0530