Wednesday, November 22, 2017 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 01.31 AM

കണ്ണിനു വിരുന്നായി കണ്ണന്‍മാര്‍

uploads/news/2017/09/145485/1.jpg

കോട്ടയം: അക്ഷര നഗരിയെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്‍ന്മാര്‍. ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ചു നടന്ന ശോഭായാത്രയില്‍ നൂറുകണക്കിനു കുട്ടികളാണു ശ്രീകൃഷ്‌ണ വേഷമണിഞ്ഞത്‌.
ഗ്രാമ നഗര വ്യത്യാസമില്ലാതെ നാടെങ്ങും നടന്ന ശോഭായാത്രകളില്‍ കൃഷ്‌ണ-രാധാ വേഷമിട്ട്‌ ബാലിക ബാലന്മാര്‍ അണി നിരന്നു. ഉറിയടി, ഭജന, പ്രസാദവിതരണം എന്നിവയും ഉണ്ടായിരുന്നു.
പലയിടങ്ങളില്‍ നിന്നെത്തിയ ചെറിയ ശോഭായാത്രകള്‍ സംഗമിച്ചു മഹാശോഭായാത്രയായിട്ടാണു സമാപിച്ചത്‌. നിരവധി മേഖലകളിലെ പ്രമുഖ വ്യക്‌തികളെ പങ്കെടുപ്പിച്ചു കൊണ്ടാണു ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ സമാപന സമ്മേളനങ്ങള്‍ നടന്നത്‌. ജില്ലയില്‍ ആയിരത്തോളം ശോഭായാത്രകളാണു നടന്നത്‌.
കോട്ടയം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ തിരുനക്കര സെന്‍ട്രല്‍ ജങ്‌ഷനിലെ ഗോകുലം നഗറില്‍ സംഗമിച്ചു. തുടര്‍ന്നു നടന്ന സാംസ്‌കാരിക സമ്മേളനം ഹിന്ദുഐക്യവേദി സംസ്‌ഥാന അധ്യക്ഷ കെ.പി. ശശികല ഉദ്‌ഘാടനം ചെയ്‌തു. നടനും സെന്‍സര്‍ ബോര്‍ഡ്‌ അംഗവുമായ കൃഷ്‌ണപ്രസാദ്‌ അധ്യക്ഷനായി.
ബാലഗോകുലം സംസ്‌ഥാന കാര്യദര്‍ശി കെ.എന്‍. സജികുമാര്‍ ഗോകുല സന്ദേശം നല്‍കി. ഏറ്റുമാനൂര്‍, വൈക്കം, പാലാ, ചങ്ങനാശേരി, കറുകച്ചാല്‍, പാമ്പാടി, പള്ളിക്കത്തോട്‌, പൊന്‍കുന്നം, കാഞ്ഞിരപ്പളളി, എരുമേലി, മുണ്ടക്കയം, രാമപുരം, ചിറക്കടവ്‌, കടുത്തുരുത്തി, തലയോലപ്പറമ്പ്‌, അയര്‍ക്കുന്നം, മണര്‍കാട്‌, പുതുപ്പള്ളി, ചോഴിയക്കാട്‌ തുടങ്ങിയ സ്‌ഥലങ്ങളിലും ജില്ലയില്‍ ശോഭായാത്രകള്‍ നടന്നു. അഷ്‌ടമിരോഹിണിയോട്‌ അനുബന്ധിച്ചു കൃഷ്‌ണക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകളും പൂജകളും നടന്നു. തിരുവാര്‍പ്പ്‌, തിരുനക്കര, ഭരണങ്ങാനം,ഓണംതുരുത്ത്‌,കുടമാളൂര്‍ വാസുദേവപുരം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഇന്നലെ ക്ഷേത്രദര്‍ശനത്തിനു ഭക്‌തജനതിരക്ക്‌ അനുഭവപ്പെട്ടു.

Ads by Google
Advertisement
Wednesday 13 Sep 2017 01.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW