Sunday, November 19, 2017 Last Updated 19 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.42 AM

അധ്യാപികമാരുടെ മര്‍ദ്ദനമെന്ന്‌ ആക്ഷേപം ആറാം ക്ലാസ്‌ വിദ്യാര്‍ഥിനി മരിച്ചു

uploads/news/2017/09/145447/1.jpg

കാസര്‍ഗോഡ്‌: അധ്യാപികമാരുടെ മര്‍ദ്ദനമേറ്റ ആറാം ക്ലാസ്‌ വിദ്യാര്‍ഥിനി മരിച്ചതായി ആക്ഷേപം. ഉപ്പള മണിമുണ്ടയിലെ അബ്‌ദുല്‍ ഖാദര്‍ മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ട എഡുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയുമായ ആഇഷ മെഹ്നാസ്‌(11 ) ആണ്‌ മരിച്ചത്‌. ഒരാഴ്‌ച മുമ്പാണ്‌ മെഹ്‌ നാസിന്‌ മര്‍ദ്ദനമേറ്റത്‌.
പരീക്ഷയുടെ ഉത്തരക്കടലാസില്‍ ചില ചോദ്യം അതേപടി എഴുതി വെച്ചതിനെ തുടര്‍ന്നാണ്‌ കുട്ടിയെ രണ്ടു അധ്യാപികമാര്‍ ചേര്‍ന്ന്‌ ക്ലാസ്‌ മുറിയില്‍ വെച്ച്‌ മര്‍ദ്ദിച്ചതെന്നാണ്‌ ആക്ഷേപം. മര്‍ദ്ദനത്തെ തുടര്‍ന്ന്‌ അബോധാവസ്‌ഥയിലായ വിദ്യാര്‍ഥിനിയെ ബഹളം കേട്ടെത്തിയ മറ്റു അധ്യാപികമാരാണ്‌ ആദ്യം ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചത്‌. പിന്നീട്‌ നിലഗുരുതരമായതിനെ തുടര്‍ന്ന്‌ മംഗലാപുരം ആശുപത്രിയില്‍ എത്തിക്കുകയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ ഡിസ്‌ച്ചാര്‍ജ്‌ജ് ചെയ്‌ത് വീട്ടിലെത്തിച്ചെങ്കിലും ചൊവ്വാഴ്‌ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവം ഒതുക്കി തീര്‍ക്കാന്‍ രാഷ്‌ട്രീയ ഇടപെടല്‍ നടന്നിരുന്നതായി നാട്ടുകാരില്‍ ഒരു വിഭാഗം പറയുന്നു. ആശുപത്രിയിലെ ചികിത്സാ ചിലവും നഷ്‌ടപരിഹാരവും നല്‍കി പ്രശ്‌നം പരിഹരിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇത്‌ വിജയിച്ചില്ല. ജില്ലാ പോലീസ്‌ ചീഫിന്റെയും ഡി വൈ.എസ്‌ .പിയുടെ നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം എസ്‌.ഐ വീട്ടിലെത്തി . മെഹ്‌ നാസിന്റെ പിതാവ്‌ അബ്‌ദുല്‍ഖാദര്‍ നാട്ടില്‍ തന്നെയുള്ള ഒരു ഹോട്ടലില്‍ പൊറോട്ട മേക്കറാണ്‌.
കുട്ടിക്ക്‌ മര്‍ദനമേറ്റ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ്‌ അനേ്വഷണം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്‌. അതേസമയം മെഹ്‌ നാസിന്‌ അപസ്‌മാര രോഗമുണ്ടായിരുന്നതായി ബന്ധുക്കളും സ്‌കൂള്‍ അധികൃതരും പറയന്നു. അധ്യാപിക ഡസ്‌റ്റര്‍ കൊണ്ട്‌ അടിക്കുകമാത്രമാണ്‌ ചെയ്‌തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ്‌ സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വീട്ടുകാര്‍ക്ക്‌ പരാതിയില്ലെന്നും അതുകൊണ്ട്‌ പോസ്‌റ്റുമോര്‍ട്ടം വേണ്ടെന്നുവെക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

Ads by Google
Advertisement
Wednesday 13 Sep 2017 12.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW