Sunday, September 24, 2017 Last Updated 20 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 12.14 AM

ശ്രീകൃഷ്‌ണജയന്തി; നഗരം വൃന്ദാവനമായി

uploads/news/2017/09/145384/1.jpg

കൊച്ചി: ശ്രീകൃഷ്‌ണജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 132 കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടന്നു. പതിനായിരത്തിലധികം രാധാകൃഷ്‌ണ വേഷമണിഞ്ഞ ബാലിക ബാലന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ശോഭായാത്രകളില്‍ ആയിരക്കണക്കിന്‌ ശ്രീകൃഷ്‌ണ ഭക്‌തര്‍ വാദ്യസംഘങ്ങളുടെയും ഭജനാസംഘങ്ങളുടെയും അകമ്പടിയോടെ ഗ്രാമനഗരികളിലെ പ്രധാനക്ഷേത്രങ്ങളിലേക്കു നീങ്ങുമ്പോള്‍ വീഥികളെല്ലാം തന്നെ അമ്പാടിയും മഥുരയും വൃന്ദാവനവും ദ്വാരകയും പുനരാവിഷ്‌കരിക്കപ്പെടുന്ന ദ്വാപരയുഗ സ്‌മരണകളാല്‍ നിറഞ്ഞു.
മറൈന്‍ഡ്രൈവ്‌ ഹെലിപാഡ്‌ പരിസരത്തു നിന്ന്‌ വൈകിട്ട്‌ നാലിനാരംഭിച്ച ശോഭായാത്ര ശ്രീകൃഷ്‌ണജയന്തി ബാലദിനാഘോഷത്തിന്റെ ജില്ലാ സ്വാഗതസംഘം രക്ഷാധികാരി സ്വാമി പൂര്‍ണാമൃതാനന്ദപുരിയും അയ്പ്പന്‍യകാവ്‌ ക്ഷേത്രത്തില്‍ നിന്ന്‌ വൈകിട്ട്‌ നാലിനാരംഭിച്ച ശോഭായാത്ര ശ്രീകൃഷ്‌ണജയന്തി സ്വാഗതസംഘം ജില്ലാധ്യക്ഷന്‍ ഡോ. കെ.എസ്‌. രാധാകൃഷ്‌ണനും എറണാകുളം തിരുമലദേവസ്വം ബോര്‍ഡ്‌ ക്ഷേത്രത്തില്‍ നിന്ന്‌ വൈകിട്ട്‌ നാലിനാരംഭിച്ച ശോഭായാത്ര ബാലഗോകുലം ജില്ലാ രക്ഷാധികാരി ശ്രീകുമാരി രാമചന്ദ്രനും രവിപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര ബാലഗോകുലം ഗായകന്‍ ബിജു നാരായണന്‍ ശ്രീകൃഷ്‌ണ വിഗ്രഹത്തില്‍ മാലചാറത്തി ഉദ്‌ഘാടനം ചെയ്‌തു. ശോഭായാത്രകള്‍ രാജേന്ദ്ര മൈതാനിയില്‍ സംഗമിച്ച്‌ മഹാശോഭായാത്രയായി എറണാകുളം ശിവക്ഷേത്രത്തില്‍ ഏഴുമണിയോടെ ദീപാരാധനയോടെ സമാപിച്ചു.

Ads by Google
Advertisement
Wednesday 13 Sep 2017 12.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW