Wednesday, July 26, 2017 Last Updated 21 Min 58 Sec ago English Edition
Todays E paper
Monday 17 Jul 2017 12.53 AM

പഴമയും പ്രൗഢിയും മായാതെ സംക്രാന്തി സംക്രമ വാണിഭം

uploads/news/2017/07/128311/1kg.jpg

കോട്ടയം: പഴമയുടെ പ്രൗഢിയില്‍ കുമാരനല്ലൂര്‍ - സംക്രാന്തി വാണിഭം, ഐതിഹ്യപ്പെരുമ നിറഞ്ഞ പാക്കില്‍ സംക്രമ വാണിഭത്തിന്‌ ഇന്നു തുടക്കമാകും.സംക്രാന്തി പഴയ എം.സി. റോഡില്‍ നഗരസഭയുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും കുമാരനല്ലൂര്‍ ദേവസ്വം ഊരാണ്മയുടെയും നേതൃത്വത്തില്‍ നടന്ന സംക്രാന്തി വാണിഭത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇത്തവണ തിരക്ക്‌ അനുഭവപ്പെട്ടു.
ഈറ്റകൊണ്ടു നിര്‍മിച്ച മുറങ്ങള്‍, കൂടകള്‍, തഴപ്പായകള്‍, മണ്‍കലങ്ങള്‍, ചട്ടികള്‍, മണ്‍പാത്രമൂടികള്‍, ചിരട്ടത്തവികള്‍, തൂമ്പ, തൂമ്പാെക്കെ, വിത്തുകള്‍ എന്നിവയെല്ലാം പതിറ്റാണ്ടുകളായി നടക്കുന്ന സംക്രാന്തി വാണിഭത്തിനു വില്‍പ്പനയ്‌ക്കായി എത്തിച്ചിരുന്നു.
പരമ്പരാഗത ഉപകരണങ്ങള്‍ക്കൊപ്പം െചെനീസ്‌ വീട്ടുപകരണങ്ങളും ചിന്തിക്കടകളും ഇത്തവണത്തെ സംക്രമ വാണിഭത്തെ സജീവമാക്കി. രാജഭരണ കാലം മുതല്‍ മിഥുനമാസം തീരുന്ന ദിവസം എല്ലാ വര്‍ഷവും സംക്രാന്തിയില്‍ സംക്രമ വാണിഭം നടക്കുന്നുണ്ട്‌. പഴയ കാലത്തു കുട്ടനാട്ടില്‍നിന്നു വള്ളങ്ങളിലാണ്‌ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ആളുകള്‍ എത്തിയിരുന്നത്‌. വാണിഭത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു.
പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ സ്‌മരണയിലാണു പാക്കില്‍ സംക്രമവാണിഭം നടക്കുന്നത്‌. പാക്കില്‍ ധര്‍മശാസ്‌താ ക്ഷേത്രെമെതാനത്ത്‌ ഇന്ന്‌ ആരംഭിക്കുന്ന വാണിഭം ഒരു മാസം നീണ്ടുനില്‍ക്കും. സംക്രാന്തിയിലേതുപോലെ നാടന്‍ ഉപകരണങ്ങളെല്ലാം പാക്കിലും ലഭ്യമാണ്‌. പരശുരാമനെ വിഗ്രഹം പ്രതിഷ്‌ഠിക്കാന്‍ മുറം വില്‍പ്പനയ്‌ക്കായെത്തിയ പാക്കനാര്‍ സഹായിച്ചുവെന്ന ഐതിഹ്യത്തിന്റെ അടിസ്‌ഥാനത്തിലാണു പാക്കില്‍ വാണിഭം നടക്കുന്നത്‌.
സഹായത്തിനു പ്രത്യുപകാരമായി എല്ലാ വര്‍ഷവും കര്‍ക്കടകം ഒന്നിനു ഇവിടെയെത്തി മുറം വില്‍പന നടത്താന്‍ പരശുരാമന്‍ പാക്കനാര്‍ക്ക്‌ അനുമതി കൊടുത്തുവത്രേ. പാക്കനാര്‍ക്കു ശേഷവും പിന്‍തലമുറക്കാര്‍ പതിവു തെറ്റിക്കാതെ എല്ലാ വര്‍ഷവും ഇവിടെയെത്തുന്നുണ്ട്‌. ഇതാണ്‌ ഇന്നത്തെ പ്രസിദ്ധമായ പാക്കില്‍ സംക്രമവണിഭത്തിന്‌ ആധാരമെന്നു പഴമക്കാര്‍ വിശ്വസിക്കുന്നു.

Ads by Google
Ads by Google
Monday 17 Jul 2017 12.53 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW