Monday, September 25, 2017 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 11.21 PM

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന്‌ എം.പിയായ സത്യപ്രതിജ്‌ഞ ചെയ്യും

uploads/news/2017/07/128217/2ml.jpg

മലപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലം എം.പി യായി തെരഞ്ഞെടുക്കപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന്‌ സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ 11നാണു സത്യപ്രതിജ്‌ഞാ ചടങ്ങ്‌. സത്യപ്രതിജ്‌ഞായി ഇന്നലെ തന്നെ അദ്ദേഹം ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്‌. രാഷ്‌ട്രപതി തെരഞ്ഞെടുപ്പോടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനം തുടങ്ങിയിട്ടുണ്ടെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനാധിപത്യമതേതര നിലപാടുകളുള്ള രാഷ്ര്‌ടീ കക്ഷികള്‍ക്കാണ്‌ ഇന്ത്യയില്‍ ഭൂരിപക്ഷമുള്ളത്‌. ഈ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യു.പി.എ അധികാരത്തില്‍ വരും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. യു.പി.എ നേതൃത്വത്തിന്‌ കീഴില്‍ മുസ്‌ ലിം ലീഗ്‌ കൂടുതല്‍ ശക്‌തിയോടെ പ്രവര്‍ത്തിക്കും. ദളിത്‌ പിന്നാക്ക വിഭാഗക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്‌തമായി ഇടപെടും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു
കേരള രാഷ്ര്‌ടീയത്തില്‍ സജീവമായി തുടരണമെന്നാണ്‌ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്‌ അതനുസരിച്ച്‌ കേരളം കേന്ദ്രീകരിച്ചും പ്രവര്‍ത്തനം തുടരും. ഐക്യജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ ഉണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Ads by Google
Advertisement
Sunday 16 Jul 2017 11.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW