Tuesday, July 25, 2017 Last Updated 14 Min 32 Sec ago English Edition
Todays E paper
Saturday 15 Jul 2017 02.00 AM

മലിനജലവും കരിപ്പൊടിയും; അരിമില്ല്‌ ദുരിതമാകുന്നു

uploads/news/2017/07/127813/1.jpg

പാലക്കാട്‌: തേങ്കുറുശ്ശി പഞ്ചായത്തിലെ അഞ്ചത്താണിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ അരി മില്ലില്‍ നിന്നുമുള്ള മലിനികരണം ജനജീവിതം ദുസഹമാക്കുന്നതായി പരാതി. മില്ലില്‍ നിന്നുള്ള മലിനജലവും കരിപ്പൊടിയും വ്യാപകമായ പ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിക്കുന്നത്‌.
നാട്ടുകാരുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന്‌ കണ്ടൈത്തിയതായാണ്‌ വിവരം.
തേങ്കുറിശ്ശി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ്‌ അരിമില്ല്‌ പ്രവര്‍ത്തിക്കുന്നത്‌. അന്യസംസ്‌ഥാനങ്ങളില്‍ നിന്നുവരെ നെല്ല്‌ എത്തിച്ചാണ്‌ ഇവിടെ അരിയാക്കുന്നത്‌.
നെല്ല്‌ പുഴുങ്ങിയതിനു ശേഷം പുറന്തള്ളുന്ന രാസമാലിന്യ മടങ്ങിയ മലിനജലം സംസ്‌കരിക്കാതെ പുറത്തേക്ക്‌ ഒഴുക്കുകയാണ്‌. ഒരേക്കറോളം വരുന്ന വയല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലാണ്‌ ഇത്‌ ഒഴുകി പരക്കുന്നത്‌.
മില്ലിനു പുറകിലായി മലിനജലം കെട്ടിക്കിടന്ന്‌ കൊതുക്‌ പെറ്റു പെരുകുന്നു.
ഇവിടെ ദുര്‍ഗന്ധം വമിപ്പിക്കുകയാണ്‌. മനംപിരട്ടലും ശ്വാസതടസവും ഉണ്ടാക്കുന്ന തരത്തിലുള്ള അസഹനീയമായ ദുര്‍ഗന്ധംമൂലം സമീപവാസികള്‍ വീടിനു പുറത്തിറങ്ങാന്‍ പ്രയാസപ്പെടുന്നു.
രാസവസ്‌തുക്കളടങ്ങിയ മലിനജലം ഉത്തരംകാട്‌, പൊന്‍പറമ്പ്‌ ഭാഗത്തെ കിണറുകള്‍, കുളങ്ങള്‍ എന്നിവയും മലിനമാക്കി.
പട്ടികജാതി വിഭാഗങ്ങളടക്കം മുപ്പതോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പഞ്ചായത്ത്‌ കിണറിലടക്കം വേനല്‍ക്കാലത്ത്‌ മാലിന്യമെത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു.
നെല്ല്‌ അരിയാക്കിയതിനു ശേഷമുള്ള ഉമി ഇവിടെ നെല്ലുപുഴുങ്ങാനുള്ള ഇന്ധനമായി ഉപയോഗിക്കുന്നതിനാല്‍ വലിയതോതില്‍ കരിപ്പൊടി ശല്യവുമുണ്ട്‌.
കാറ്റുകാലമാകുന്നതോടെ മില്ലില്‍ നിന്നുള്ള പൊടിയും ചാരവും സമീപത്തെ വീടുകള്‍ക്കുള്ളില്‍വരെ എത്തും. രാത്രികാലങ്ങളില്‍ മില്ലിലെ യന്ത്രങ്ങളുടെ ശബ്‌ദം കാരണം സമീപത്തെ വീടുകളിലെ കുട്ടികള്‍ക്ക്‌ പഠിക്കാന്‍ പോലും കഴിയാത്ത സ്‌ഥിതിയാണ്‌.
കുടിവെള്ള സ്രോതസുകളടക്കം മലിനമാക്കുമ്പോള്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ 126 പേര്‍ ഒപ്പിട്ട നിവേദനം ജില്ലാ കലക്‌ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവിടങ്ങളില്‍ നല്‍കിയിട്ടുണ്ട്‌.

Ads by Google
Ads by Google
Saturday 15 Jul 2017 02.00 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW