Tuesday, January 23, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 10.17 AM

കിം കര്‍ദാഷിയാന് നാലു പേരെങ്കിലും മുറിക്ക് പുറത്തില്ലാതെ ഉറങ്ങാനാകില്ല

uploads/news/2017/03/91861/kim.jpg

പാരീസില്‍ കൊള്ളയടിക്കപ്പെട്ട സംഭവത്തിന് ശേഷം മുറിക്ക് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ നാലു പേരെങ്കിലും ഇല്ലാതെ തനിക്ക് ഉറങ്ങാന്‍ കഴിയാറില്ലെന്ന് റിയാലിറ്റി ടിവി താരം കിം കര്‍ദാഷിയാന്‍. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിന് ശേഷം എപ്പോഴും സുരക്ഷയെ കുറിച്ച് തനിക്ക് ആശങ്കയാണെന്നും കുടുംബത്തിന്റെ സുരക്ഷിതത്വത്തില്‍ അതി ശക്തമായ ഭീതിയാണെന്നും താരം പറഞ്ഞു.

' കീപ്പിംഗ് അപ്പ് വിത്ത് കര്‍ദാഷിയാന്‍സ്'' എന്ന പരിപാടിയുടെ പ്രിവ്യൂ വേളയിലാണ് കിം ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 19 ന് പുറത്തുവരുന്ന എപ്പിസോഡില്‍ കൊള്ളയടിക്കലിന് ഇരയായ ഭീതിജനകമായ സംഭവം താരം പങ്കു വെയ്ക്കും. 2016 ഒക്‌ടോബറില്‍ കിം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് പാഞ്ഞുകയറിയ കൊള്ളസംഘം തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു സമ്പത്ത് കവര്‍ന്നത്.

കിമ്മിന്റെ കുടുംബം സുരക്ഷാവിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. എല്ലാവരെയും സംരക്ഷിക്കാന്‍ നിലവില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ മതിയാകില്ലെന്ന് കിം ഭയപ്പെടുന്നതായിട്ടാണ് മാതാവ് ക്രിസ് ജെന്നര്‍ പറയുന്നത്. തന്നെ അന്ന് കൊള്ള ചെയ്തവര്‍ ട്രിപ്പ് മുഴുവന്‍ പിന്തുടര്‍ന്ന ശേഷമായിരിക്കാം പ്‌ളാന്‍ നടപ്പിലാക്കിയത് എന്ന് സംശയിക്കുന്നതായി കിം വ്യക്തമാക്കി.

അന്ന് അപ്പാര്‍ട്ട്മെന്റിലേക്ക് മുഖംമൂടി ധാരികളായ അക്രമികള്‍ പാഞ്ഞുകയറുകയായിരുന്നു. തന്നെ ബലാത്സംഗം ചെയ്യുമോയെന്നും വെടിവെച്ചു കൊല്ലുമോയെന്നും ഭയപ്പെട്ടിരുന്നതായും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW