Friday, March 24, 2017 Last Updated 14 Min 2 Sec ago English Edition
Todays E paper
Sunday 08 Jan 2017 10.48 AM

സിപിഎം സെക്രട്ടേറിയേറ്റില്‍ അംഗത്വം വേണമെന്ന് വിഎസ്

uploads/news/2017/01/68680/VS.jpg

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി വിഎസ് അച്യുതാനന്ദന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സന്ദര്‍ശിച്ചു. യെച്ചൂരി താമസിക്കുന്ന ഹോട്ടലില്‍ എത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം വിഎസ് കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാതെ മടങ്ങി.

അതേസമയം, വിഎസിന്റെ ഘടകം തീരുമാനിക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തില്‍ ഭിന്നത ഉടലെടുത്തു. ഇതില്‍ പിബി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കും. വിഎസ് അച്ചടക്കലംഘനം അന്വേഷിച്ച പോളിറ്റ് ബ്യൂറോ കമ്മീഷണ്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി ഇന്ന് പരിഗണക്കാനിരിക്കെയാണ് കൂടിക്കാഴ്ച്ച നടന്നത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ ഇദ്ദേഹത്തിനെതിരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇന്ന് ഉച്ചയോടെ കേന്ദ്ര കമ്മിറ്റി അവസാനിക്കാന്‍ ഇരിക്കെയാണ് സുപ്രധാന കൂടിക്കാഴ്ച്ച നടന്നത്. എന്നാല്‍ ഇപി ജയരാജനെതിരായ ബന്ധു നിയമന വിവാദം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

Ads by Google
LATEST NEWS
TRENDING NOW