Saturday, February 24, 2018 Last Updated 9 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 07.19 PM

പ്രായക്കൂടുതലുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു, നിരസിച്ചതോടെ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ടു: ജീവന് ഭീഷണിയുണ്ടെന്ന് ദേശീയ കബഡി താരം

 Kabaddi Player

ചണ്ഡിഗഡ്: വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ദിവസങ്ങളോളം ദേശീയ കബഡി താരത്തെ മുറിയില്‍ പൂട്ടിയിട്ടതായി ആരോപണം. ഹരിയാനയില്‍ നിന്നുള്ള കബഡി താരമാണ് ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മാതാപിതാക്കള്‍ കൊണ്ടുവന്ന വിവാഹ ആലോചന നിരസിച്ചതും, പഠനവും കബഡിയുമായി മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചതുമാണ് മുറിയില്‍ പൂട്ടിയിടാന്‍ കാരണമെന്ന് താരം ആരോപിച്ചു. തടങ്കലില്‍ നിന്ന് രക്ഷപ്പെട്ടത് വളരെ ബുദ്ധിമുട്ടിയാണെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും, ഹിയാന പോലീസ് മേധാവിക്കു, എഴുതിയ കത്തില്‍ താരം പറയുന്നു.

സെപ്റ്റംബറില്‍ അച്ഛന്‍ തന്നെ കര്‍ണാലിലേയ്ക്കു കൊണ്ടുപോകുകയും, പ്രായക്കൂടുതലുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ആയിരുന്നുവെന്ന് താരം പറയുന്നു. വീട്ടുകാര്‍ കൊണ്ടു വന്ന വിവാഹാലോചന താന്‍ നിരസിക്കുകയും, പഠനവും കബഡിയും തുടരാന്‍ തീരുമാനിക്കുകയും ചെയ്തതോടെ തന്നെ മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്ന് താരം അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

തന്റെ ജീവന് ഭീഷണി ഉണ്ടെന്നും, മാതാപിതാക്കള്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷനേയും താരം സമീപിച്ചിട്ടുണ്ട്.

Ads by Google
Wednesday 14 Feb 2018 07.19 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW