Saturday, February 24, 2018 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 06.54 PM

പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിന് പിന്നില്‍ നീരവ് മോഡി; മറ്റ് ബാങ്കുകള്‍ക്കും തിരിച്ചടിയാകും

Neerav Modi , Punjab national bank

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പിന് പിന്നില്‍ വ്യവസായി നീരജ് മോഡിയെന്ന് ആരോപണം. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,351 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. തട്ടിപ്പില്‍ നീരജ് മോഡിക്കെതിരെ പി.എന്‍.ബി അധികൃതര്‍ സി.ബി.ഐയ്ക്ക് പരാതി നല്‍കി. 280.70 കോടി രൂപയുടെ തട്ടിപ്പില്‍ നീരവിനും ഭാര്യ എമിക്കും സഹോദരന്‍ നിഷാലിനും ഒരു ബിസിനസ് പങ്കാളിക്കുമെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. ഫെബ്രുവരി അഞ്ചിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതിന് പിന്നാലെയാണ് ബുധനാഴ്ച മറ്റൊരു തട്ടിപ്പ് കൂടി പുറത്തേക്ക് വന്നത്. 11,351 കോടി രൂപയുടെ തട്ടിപ്പ് നടന്നയാണ് ബാങ്കിന്റെ കണ്ടെത്തല്‍. ചില പ്രത്യേക അക്കൗണ്ടുകളിലേക്കാണ് പണമിടപാട് നടന്നത്. ഈ ഇടപാടുകളുടെ അടിസ്ഥാനത്തില്‍ മറ്റു ചില ബാങ്കുകള്‍ വിദേശത്തുള്ള ഈ ഉപഭോക്താക്കള്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും പിഎന്‍ബി വ്യക്തമാക്കി. അസാധാരണ സ്വഭാവമുള്ളതാണ് ഈ ഇടപാടുകള്‍ എന്നും പി.എന്‍ബി ചൂണ്ടിക്കാട്ടുന്നു.

തട്ടിപ്പ് വാര്‍ത്ത ബാങ്കിന് ഓഹരി വിപണിയില്‍ തിരിച്ചടിയായി. തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നതോടെ പിഎന്‍ബിയുടെ ഓഹരി മൂല്യത്തില്‍ 10% ഇടിവുണ്ടായി. ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ പത്ത് ജീവനക്കാരെ ബാങ്കില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തട്ടിപ്പ് മറ്റ് ബാങ്കുകളേയും പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന.

Ads by Google
Ads by Google
TRENDING NOW