Saturday, February 24, 2018 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 05.40 PM

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും

uploads/news/2018/02/192267/nurse.jpg

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കും. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്ത സാഹചര്യത്തിലാണ് നാളെ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുന്നത്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. നാളെ രാവിലെ ഏഴിന് തുടങ്ങി മറ്റന്നാള്‍ രാവിലെ ഏഴ് വരെയാണ് പണിമുടക്ക്. സമരം ഒത്തുതീര്‍പ്പാക്കാന്‍ വൈകിയാല്‍ സമരം ശക്തമാക്കുമെന്ന് യു.എന്‍.എ അറിയിച്ചു. അതേസമയം, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കുക, ആശുപത്രികളുടെ പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ നാളെ പണിമുടക്കുന്നത്.

അത്യാഹിതവിഭാഗം ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സര്‍വീസിനെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 180 ദിവസം പിന്നിട്ട കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചത്.

Ads by Google
Ads by Google
TRENDING NOW