Saturday, February 24, 2018 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 06.09 PM

അമ്മയാകാന്‍ സഹായിച്ച ബീജദാതാവിന്റെ പേര് വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്; യുവതി കോടതിയില്‍

sperm donor

മുംബൈ: മകളുടെ പിതാവായ ബീജദാതാവിന്റെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍. മുംബൈ സ്വദേശിനിയായ 31 വയസുകാരിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. പിതാവിന്റെ പേര് വെളിപ്പെടുത്താതെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മയാകാന്‍ തനിക്ക് ബീജം നല്‍കിയയാളുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അപ്രകാരം ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും യുവതി ഹര്‍ജിയില്‍ വ്യക്തമാക്കി.

ജനന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കുട്ടിയുടെ പിതാവിന്റെ പേര് ചോദിച്ചതിനെ തുടര്‍ന്നാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീച്ചത്. ടെസ്റ്റ് ട്യൂബ് ചികിത്സയിലൂടെയാണ് കുഞ്ഞ് പിറന്നതെന്നും അജ്ഞാതനായ ബീജദാതാവിന്റെ പേര് അറിയില്ലെന്നും യുവതിയുടെ അഭിഭാഷകന്‍ ഉദയ് വരുണ്‍ജിക്കര്‍ പറഞ്ഞു. യുവതിയുടെ ഹര്‍ജിയില്‍ വിശദീകരണം തേടി മുനിസിപ്പല്‍ കോര്‍പ്പറേഷന് കോടതി നോട്ടീസ് അയച്ചു.

സിംഗിള്‍ അമ്മമാരും അവിവാഹിത അമ്മമാരും കുട്ടിയുടെ അച്ഛന്റെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്ന 2015ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്.

Ads by Google
Wednesday 14 Feb 2018 06.09 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW