Saturday, February 24, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 04.09 PM

മധ്യപ്രദേശിലേത് മദ്യവിലക്കല്ല; മദ്യ വര്‍ജ്ജനം

uploads/news/2018/02/192263/drink.jpg

ഭോപ്പാല്‍ : മധ്യപ്രദേശില്‍ മദ്യം നിരോധിക്കില്ലെന്ന് മധ്യപ്രദേശ് ധനകാര്യ മന്ത്രി ജയന്ത് മലായിയ. മദ്യം നിരോധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ധനകാര്യ മന്ത്രി പറഞ്ഞു. ഇതിനിടെ, മദ്യവര്‍ജ്ജനത്തിനായി ബോധവത്കരണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

നര്‍മദാ നദിയുടെ അടുത്തുള്ള എല്ലാ മദ്യഷോപ്പുകളും പൂട്ടിക്കുമെന്ന് കഴിഞ്ഞ ദിവസം 'നമാമി ദേവി നര്‍മദേ സേവായാത്ര' ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ശിവരാജ് സിങ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ധനമന്ത്രി നേരിട്ട് സര്‍ക്കാരിന്റെ മദ്യനയം വ്യക്തമാക്കി മുന്നോട്ടു വന്നത്.

Ads by Google
Ads by Google
TRENDING NOW