Saturday, February 24, 2018 Last Updated 7 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 05.42 PM

ബെഹ്‌റിനില്‍ പ്രസവശേഷം മരിച്ച ഇന്ത്യന്‍ യുവതിയുടെ മരണകാരണം വ്യക്തമായി

uploads/news/2018/02/192261/omen.jpg

മനാമ: ബഹ്‌റൈനില്‍ പ്രസവിച്ചു രണ്ടാഴ്ചയ്ക്കു ശേഷം ഇന്ത്യന്‍ യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കര്‍ണ്ണാടക സ്വദേശിനി രൂപ മനോഹര്‍ ആണു പ്രസവത്തെ തുടര്‍ന്നു മരിച്ചത്. ഗര്‍ഭിണിയായിരുന്ന് ഇവരെ രണ്ടാഴ്ച മുമ്പ് ദേഹാസ്വസ്ഥ്യം മൂലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നു സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ആരോഗ്യവാനായ ഒരു ആണ്‍ കുഞ്ഞിന് ഇവര്‍ ജന്മം നല്‍കി.

എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച പനി ബാധിച്ചതിനെ തുടര്‍ന്നു യുവതിയെ സല്‍മാനിയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേയ്ക്കു മാറ്റുകയായിരുന്നു. ഫെബ്രുവരി 9 ന് യുവതി മരണമടഞ്ഞു. ഇപ്പോള്‍ മരണ കാരണം എച്ച് വണ്‍ എന്‍ വണ്‍ വൈറസ് മൂലമാണ് എന്നാണു പുറത്തുവരുന്ന വിവരം. മൃതദേഹം ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേയ്ക്ക് അയക്കും.

Ads by Google
Wednesday 14 Feb 2018 05.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW