Saturday, February 24, 2018 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 05.22 PM

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഫെബ്രുവരി 20 മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampally surendran, ksrtc pension

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഫെബ്രുവരി 20 മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 39,045 പെന്‍ഷന്‍കാര്‍ക്ക് 701 സഹകരണ സംഘങ്ങള്‍ വഴിയാകും പെന്‍ഷന്‍ വിതരണം ചെയ്യുക. പെന്‍ഷന്‍കാര്‍ ഈ സഹകരണ സംഘങ്ങളില്‍ അക്കൗണ്ട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുടിശിക ഉള്‍പ്പെടെ മുഴുവന്‍ തുകയും കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. കുടിശീക തീര്‍ത്ത് കൊടുക്കാന്‍ 219 കോടി രൂപ വേണമെന്നും 223 സംഘങ്ങള്‍ കണ്‍സോര്‍ഷ്യത്തില്‍ ചേരാന്‍ സന്നദ്ധരായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
TRENDING NOW