Saturday, February 24, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 04.56 PM

ശുഹൈബിന്റേത് രാഷ്ട്രീയ കൊലപാതകം.. ബസ് യാത്ര ചെലവേറും... പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,351 കോടിയുടെ തട്ടിപ്പ്.. പ്രധാന വാര്‍ത്തകളിലൂടെ

uploads/news/2018/02/192255/suhaib.jpg

ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയം വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി എഫ്.ഐ.ആര്‍. ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയം വൈരാഗ്യം മൂലമാണെന്ന് എഫ്.ഐ.ആര്‍. സംഭവുമായി ബന്ധപ്പെട്ട് മുപ്പത് പേരെ മട്ടന്നൂര്‍ പോലീസ് ചോദ്യം ചെയ്തു. അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം തുടരുകയാണ്.

uploads/news/2018/02/192255/bus.jpg

ബസ് ചാര്‍ജ് കൂട്ടി; വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല; സമരം തുടങ്ങുമെന്ന് ബസ് ഉടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബജ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് വര്‍ധന. ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ വര്‍ധന ഉണ്ടാവില്ല. എന്നാല്‍ സ്ലാബ് അനുസരിച്ചു ആനുപാതികമായ വര്‍ധനവ് ഉണ്ടാകും. എല്‍.ഡി.എഫ് സര്‍ക്കാര്‍

uploads/news/2018/02/192255/punjab.jpg

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍ തട്ടിപ്പ്: മുംബൈ ബ്രാഞ്ചില്‍ 11,351 കോടിയുടെ തിരിമറി; ഓഹരി ഇടിഞ്ഞു

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി)വന്‍ തട്ടിപ്പ്. ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ 11,351,89,50,000 രൂപയുടെ (1.77 ബില്യണ്‍ ഡോളര്‍) തട്ടിപ്പ് കണ്ടെത്തി. ബുധനാഴ്ചയാണ് പിഎന്‍ബി ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ പിഎന്‍ബിയുടെ ഓഹരിയില്‍ വന്‍ ഇടിവ് നേരിട്ടു.

uploads/news/2018/02/192255/leone.jpg

വിള കാക്കാന്‍ ബിക്കിനിയില്‍ സണ്ണി ലിയോണ്‍

ഹൈദരാബാദ്: ഒടുവില്‍ ആന്ധ്രയിലെ കര്‍ഷകരെ രക്ഷിക്കാന്‍ 'സണ്ണി' എത്തുന്നു. തന്റെ വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ കര്‍ഷകര്‍ പാടത്ത് ബോളിവുഡ് താരം സണ്ണി ലിയാണിന്റെ പോസ്റ്റര്‍ സ്ഥാപിക്കുന്നുവെന്നാണ് വാര്‍ത്ത. വിളയെ കാക്കാന്‍ പല പണികളും നോക്കി പരാജയപ്പെട്ടതോടെയാണ് കര്‍ഷകര്‍ ഈ തന്ത്രം പുറത്തെടുത്തത്.

uploads/news/2018/02/192255/binu.jpg

'ഓപ്പറേഷന്‍ ബര്‍ത്ത്‌ഡേ': ഒടുവില്‍ പിടികിട്ടാപ്പുള്ളി ഗുണ്ടാ ബിനു പോലീസില്‍ കീഴടങ്ങി

ചെന്നൈ: പിറന്നാള്‍ ആഘോഷത്തിനിടെ ചെന്നൈയില്‍നിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട മലയാളി ഗുണ്ട കീഴടങ്ങി. തലവെട്ടി ബിനു (ബിനു പാപ്പച്ചന്‍47) എന്നറിയപ്പെടുന്ന ഇയാള്‍ അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലാണു കീഴടങ്ങിയത്. കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കെയാണു കീഴടങ്ങല്‍. ഫെബ്രുവരി ആറിനു പിറന്നാളാഘോഷത്തിനിടെ കൊടുവാള്‍ കൊണ്ടു കേക്ക് മുറിക്കുന്ന ദൃശ്യം വൈറലായതിനെത്തുടര്‍ന്നാണു ബിനു ശ്രദ്ധേയനായത്.

Ads by Google
Wednesday 14 Feb 2018 04.56 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW