Saturday, February 24, 2018 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 04.37 PM

അതിരൂപതയിലെ ഭൂമി ഇടപാട്: മുന്‍കൂര്‍ ജാമ്യത്തിനായി ഇടനിലക്കാരന്‍ കോടതിയെ സമീപിച്ചു

church land deal

കൊച്ചി: സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയെ വിവാദത്തിലാക്കിയ ഭൂമി ഇടപാടില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ കോടതിയെ സമീപിച്ചു. ഭൂമി ഇടപാട് സംബന്ധിച്ച് കൊച്ചി സെന്‍ട്രല്‍ പൊലീസ് അന്വഷണം ആരംഭിച്ച സാഹചര്യത്തിലാണ് മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഹര്‍ജി ഈ മാസം 17ന് വീണ്ടും പരിഗണിക്കും

എറണാകുളം ജില്ലാ സെഷന്‍ കോടതി മുമ്പാകെയാണ് സാജു വര്‍ഗീസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. സഭയോ കര്‍ദ്ദിനാളോ പരാതി നല്‍കിയാല്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. വിവാദ ഭൂമി ഇടപാടില്‍ ഇടനിലക്കാരനായ സാജു വര്‍ഗിസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി സ്വദേശിയായ മാര്‍ട്ടിന്‍ പയ്യപ്പിള്ളി ഫെബ്രുവരി രണ്ടിന് എറണാകുളം റേഞ്ച് ഐജിക്ക് മുമ്പാകെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ , സാജു വര്‍ഗിസിന്റെയും പരാതിക്കാരനായ മാര്‍ട്ടിന്റെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തുകയും ചെയ്തു.

കര്‍ദ്ദിനാളിലെ കരാറില്‍ ഏര്‍പ്പെടുത്തിയ ശേഷം ഇടനിലക്കാരനായ സാജു വ്യവസ്ഥകള്‍ ലംഘിച്ചെന്നും വിപണിവിലയെക്കാള്‍ കുറഞ്ഞ വിലക്ക് ഭൂമി വില്‍പ്പന നടത്താന്‍ പ്രേരിപ്പിച്ചെന്നും അതിനാല്‍ സാജുവിന്റ് ക്രിമിനല്‍ പ്രേരണയും തട്ടിപ്പും അന്വേഷിക്കണമെന്നുമായിരുന്നു ഐജിക്ക് നല്‍കിയ പരാതിയില്‍ അങ്കമാലി സ്വദേശിയുടെ ആവശ്യം. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായ കേസില്‍ നിയമേപദേശം തേടിയ ശേഷം തുടര്‍നടപടികള്‍ ഉള്‍പ്പടെ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനിടയിലാണ് ഇടനിലക്കാരനായ സാജു വര്‍ഗീസ് മുന്‍കൂര്‍ ജാമ്യേപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, ഭൂമി ഇടപാടില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും പ്രൊക്യൂറേറ്റര്‍ ആയിരുന്ന ഫാ.ജോഷി പുതുവ, മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

Ads by Google
Ads by Google
TRENDING NOW