Saturday, February 24, 2018 Last Updated 12 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 04.19 PM

ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയം വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍

Shuhaib murder

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി എഫ്.ഐ.ആര്‍. ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയം വൈരാഗ്യം മൂലമാണെന്ന് എഫ്.ഐ.ആര്‍. സംഭവുമായി ബന്ധപ്പെട്ട് മുപ്പത് പേരെ മട്ടന്നൂര്‍ പോലീസ് ചോദ്യം ചെയ്തു. അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം തുടരുകയാണ്.

എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് കൊപാതകത്തില്‍ കലാശിച്ചതെന്നാണ് പേലീസ് നിഗമനം. സി.പി.എം, സി.ഐ.ടി.യു പ്രവര്‍ത്തകരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്.

കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ ആരോപിച്ചു. അക്രമത്തില്‍ പങ്കില്ല എന്നത് സി.പി.എമ്മിന്റെ പതിവ് പല്ലവിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. ആയുധമെടുക്കാന്‍ സി.പി.എം പ്രേരിപ്പിക്കരുതെന്ന് കെ. സുധാകരന്‍ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW