Saturday, February 24, 2018 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 04.07 PM

ക്രിസ്ത്യന്‍ വിഭാഗത്തെ ഇടതുപക്ഷത്തേയ്ക്ക് കൊണ്ടുവരാന്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കാര്‍ വേണ്ട; മാണിക്ക് ഒളിയമ്പുമായി കാനം

uploads/news/2018/02/192245/kanam-rajendran..jpg

കോട്ടയം: കെ.എം മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോട്ടയം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവേയാണ് കാനം നിലപാട് വ്യക്തമാക്കിയത്.

കേരളാ കോണ്‍ഗ്രസിനെതിരെ മത്സരിച്ചാണ് സിപിഐ ജയിച്ചത്. ക്രിസ്ത്യന്‍ വിഭാഗത്തെ ഇടതുപക്ഷത്തേയ്ക്ക് കൊണ്ടുവരാന്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കാര്‍ വേണ്ടെന്നും സിപിഐ ആണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതു കൊണ്ടാണ് മുന്നോട്ടുപോകാന്‍ കഴിയുന്നതെന്നും കാനം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് നിലപാട് ബി.ജെ.പി വിരുദ്ധരെ ഒരുമിപ്പിക്കണം എന്നതാണ്. സന്ദര്‍ഭത്തിന് അനുസരിച്ച് ആരോടാണ് കൂട്ടുകൂടേണ്ടത്, ആരെയാണ് എതിര്‍ക്കേണ്ടത് എന്ന തിരിച്ചറിവാണ് കമ്മ്യൂണിസ്റ്റുകാരന്റെ മികവെന്നും കാനം പറഞ്ഞു. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും എതിര്‍ക്കാന്‍ സിപിഎമ്മിനും സിപിഐയ്ക്കും കഴിയണം. ഇന്ന് നാം കാണുന്ന നിലപാടുകളായിരിക്കില്ല നാളെ സ്വീകരിക്കേണ്ടി വരികയെന്നും കാനം പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW