Saturday, February 24, 2018 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 04.10 PM

മൊഴിയിലെ പൊരുത്തക്കേട് വിനയായി: കൗമാരക്കാരിയെ പീഡിപ്പിച്ചുവെന്ന കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി; കുട്ടിയെ അടിച്ചത് പെട്ടെന്നുള്ള ദേഷ്യം കൊണ്ടാണെന്ന്

തൊഴിലുടമ തന്നെ വലിച്ചിഴച്ച് ആളൊഴിഞ്ഞ മുറിയില്‍ ആക്കി അകത്തുനിന്ന് പൂട്ടിയ ശേഷം മേല്‍വസ്ത്രം വലിച്ചുകീറുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്.
 Rape Charge

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മൊഴിയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി തള്ളിയ വിചാരണ കോടതിയുടെ വിധി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. പെണ്‍കുട്ടിയുടെയും അമ്മയുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും കുട്ടിയെ തൊഴിലുടമ അടിച്ചുവെന്നത് ഒരു കുറ്റമല്ല, പെട്ടെന്നുള്ള ദേഷ്യം കൊണ്ട് സംഭവിച്ചുപോയതാണെന്നും കോടതി വ്യക്തമാക്കി.

2013ലാണ് കേസിനാസ്പദമായ സംഭവം. അന്ന് 14 വയസ്സ് മാത്രം പോയമുള്ള പെണ്‍കുട്ടി ഒരു ഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു. രണ്ടു മാസമായി തൊഴിലുടമ ശമ്പളം നല്‍കിയിരുന്നില്ല. രണ്ടു മാസം കഴിഞ്ഞതോടെ അവള്‍ ജോലി നിര്‍ത്തി. തന്റെ് ശമ്പള കുടിശ്ശിക ചോദിച്ച് വീട്ടിലെത്തിയ തന്നെ തൊഴിലുടമ അടിച്ചുവെന്നും ഒരു മുറിയില്‍ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. നിലവിളിച്ചതോടെ തൊഴിലുടമ തന്റെ വായ് പൊത്തിപ്പിടിച്ചു. തന്നെ അന്വേഷിച്ചെത്തിയ അമ്മയാണ് രക്ഷിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

തൊഴിലുടമ തന്നെ വലിച്ചിഴച്ച് ആളൊഴിഞ്ഞ മുറിയില്‍ ആക്കി അകത്തുനിന്ന് പൂട്ടിയ ശേഷം മേല്‍വസ്ത്രം വലിച്ചുകീറുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ അമ്മ നല്‍കിയ മൊഴിയില്‍, മകളെ കാണാതെ വന്നതോടെ താന ഫാക്ടറി ഉടമയുടെ വീട്ടില്‍ അന്വേഷിച്ചു ചെന്നുവെന്നും മകളുടെ കരച്ചില്‍ കേട്ട് മുറി തുറന്നുനോക്കുമ്പോള്‍ പൂര്‍ണ്ണ നഗ്നയായാണ് അവള്‍ പുറത്തേക്ക് വന്നതെന്നുമായിരുന്നു. ഇരുവരുടേയും മൊഴികളിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി കേസ് തള്ളിയതെന്നും അതില്‍ അപാകതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പെണ്‍കുട്ടിയെ അടിച്ചത് പെട്ടെന്നുള്ള ദേഷ്യം കൊണ്ടിയിരിക്കുമെന്നും ഇതിന് ഐപിസി 323 പ്രകാരം കേസെടുക്കാനാവില്ല. ഐപിസി 95 പ്രകാരം നിസാര കുറ്റമാണ് പ്രതിക്കെതിരെ ചുമത്താന്‍ കഴിയുക എന്നും ഹൈക്കോടതി വ്യക്തമാക്കി.

Ads by Google
Wednesday 14 Feb 2018 04.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW