Saturday, February 24, 2018 Last Updated 25 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 09.07 PM

മാതാപിതാക്കള്‍ കൂലിവേലക്കാര്‍, അഭിമാനമായി ആദിവാസി കോളനിയില്‍ നിന്ന് ഒരു ഡോക്ടര്‍

uploads/news/2018/02/191998/dr.jpg

ആദിവാസി കോളനിയില്‍ നിന്ന് ഒരു ഡോക്ടര്‍. മനീഷ എന്ന ആദിവാസി പെണ്‍കുട്ടി ഇപ്പോള്‍ പത്തനംതിട്ട ചിറ്റാര്‍ പാമ്പിനി ആദിവാസി കോളനിയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. ചിറ്റാര്‍ സര്‍ക്കാര്‍ ആശുപത്രിക്കു മുന്നിലൂടെ നടന്നുനീങ്ങുമ്പോള്‍ ആ പെണ്‍കുട്ടിക്ക് ഒരു മോഹമുണ്ടായിരുന്നു. ഒരിക്കല്‍ ഇവിടെയെത്തുന്നവര്‍ക്ക് ചികിത്സയൊരുക്കണം. അവള്‍ ഒടുവില്‍ ഡോക്ടറായി. ചിറ്റാര്‍ പാമ്പിനി ആദിവാസി കോളനിയിലെ ആദ്യ ഡോക്ടര്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ മനീഷ ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. എം. ഡി ചെയ്യണമെന്നാണ് മനീഷയുടെ അഗ്രഹം. കൂലിവേലക്കാരായ മാതാപിതാക്കള്‍ മനീഷയെ ഇതുവരെയെത്തിച്ചു. തുടര്‍പഠനത്തിന് ചെലവുകള്‍ ഒരുപാടാണ്. ഒരു ആദിവാസി കുടയില്‍ നിന്ന് ഇതുവരെ എത്തിപ്പിടിച്ച മനീഷ ഇനിയും പ്രതിബന്ധങ്ങള്‍ മറികടക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്. ഈ കോളനിയില്‍ നിന്ന് ഡോക്ടര്‍ ആകുന്ന ആദ്യയാളും മനീഷയാണ്. സ്വന്തം നാടായ ചിറ്റാറില്‍ തന്നെ ഡോക്ടറായി ജോലിയില്‍ പ്രവേശിക്കണമെന്ന ആഗ്രഹത്തിലാണ് മനീഷ.

Ads by Google
Tuesday 13 Feb 2018 09.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW