Saturday, February 24, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 03.06 PM

ഒരു കൗമാരക്കാരിയെ കൊണ്ടു കണ്ണിറിക്കി കാണിച്ച് ഒമറിക്ക വീണ്ടും സാംസ്‌ക്കാരിക ചലിച്ചിത്രങ്ങളുടെ മാത്രം പ്രേമികളെ നോക്കി പല്ലിളിച്ചു കാണിക്കുന്നു: വീണ്ടും ഒരു ഒമര്‍ ബ്രില്ല്യന്‍സ്, സാജിദ് യാഹിയ

uploads/news/2018/02/191967/sajith.jpg

ഒമര്‍ ലുലുവിന്റെ അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനം മലായളവും ഇന്ത്യയും കടന്നു മുന്നേറുകയാണ്. ഈ ഗാനത്തിലൂടെ സോഷില്‍ മീഡിയ കീഴടക്കിയ പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടി തരംഗമാകുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ട് ഏറ്റവും അധികം ഫോളോവേഴ്‌സിനെ നേടിയ മൂന്നാമത്തെ താരമായി പ്രിയ ഇന്‍സ്റ്റഗ്രാമിലും താരമായിരുന്നു. ഇതോടെ നിരവധി പേര്‍ സംവിധായകന്‍ ഒമര്‍ ലുലുവിനേയും പ്രിയയേയും പ്രശംസിച്ചിരുന്നു. ഇപ്പോഴിത സംവിധയാകന്‍ സാജിദ് യാഹിയ ഒമറിന്റെ ബ്രില്ല്യന്‍സിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിരിക്കുകയാണ്. സാജിദിന്റെ കുറിപ്പ് ഇങ്ങനെ.

വീണ്ടും ഒരു ഒമർ ബ്രില്ലിയൻസ്

അങ്ങനെ, സാംസ്കാരിക, നവോഥാന, കലാവിപ്ലവങ്ങൾ മാത്രം വാഴേണ്ട മലയാള സിനിമയിൽ, ചിന്തിക്കുന്നവർക്കായി, ചിന്തിക്കുന്നവർ ചിന്തിച്ചുകൊണ്ട് ഇറക്കുന്ന കലാമൂല്യ ചലച്ചിത്ര സൃഷ്ടികൾക്കിടയിൽ , ഇതാ നമ്മളാരും ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ പോലും ഇല്ലാത്ത ഒരു കൗമാരക്കാരിയെക്കൊണ്ട് കണ്ണിറക്കി കാണിപ്പിച്ചുകൊണ്ട്, അതിനെ ഇന്ത്യക്ക് അകത്തും പുറത്തും ട്രെൻഡാക്കി കൊണ്ട് ഒമറിക്ക വീണ്ടും, the so called 'സാംസ്കാരിക' ചലച്ചിത്രങ്ങളുടെ മാത്രം പ്രേമികളെ നോക്കി പല്ലിളിച്ചു കാണിക്കുന്നു.

സംഭവം ഭരതനും, കെജി ജോർജും, പവിത്രനും പദ്മരാജനുമൊക്കെ മലയാള സിനിമ കണ്ട ജീനിയസ്സുകൾ തന്നെയാണ്, മലയാള സിനിമയെ വേറെ തലത്തിൽ പ്രതിഷ്ഠിച്ച മഹാപ്രതിഭകൾ. പക്ഷെ ചലച്ചിത്രമെന്നത് സാധാരണക്കാരൻ കണ്ടു ശീലിച്ച ഒരു കലാരൂപമാണ്, അവൻ കണ്ടു ശീലിച്ചത് കൊണ്ട് മാത്രം നിലനിന്നു പോകുന്ന ഒന്ന്, അങ്ങനെയുള്ള ആ സാധാരണക്കാരന് മിക്കപ്പോഴും വേണ്ടത് അവന്റെ നിത്യ ജീവിതത്തിലെ മടുപ്പിനും, മുരടിപ്പിനും ഇടയിൽ നിന്നുമുള്ള ഒരു തരം എസ്കേപ്പിസം ആണ്.

അങ്ങനെ, നിത്യജീവിതത്തിൽ ഒരുപാട് ചിന്തിച്ച് ചിന്തിച്ച് പിന്നെയും സിനിമ കണ്ട് ചിന്തിക്കാൻ കെൽപ്പില്ലാത്ത ഒരു വലിയ ആൾക്കൂട്ടത്തിന് ഇടയിലേക്കാണ് ഒമർ ലുലു അവരെയൊക്കെ തൽക്കാലത്തേക്ക് എങ്കിലും ചിന്തിപ്പിക്കാണ്ട് പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട് , ഇതുപോലെയുള്ള സാധനങ്ങളുമായി വന്ന് ട്രെൻഡുകൾ സൃഷ്ടിക്കുന്നത്. അത് സാധാരണ പ്രേക്ഷകൻ ഉള്ളയിടത്തോളം കാലം ഇവിടെ ഉണ്ടായികൊണ്ടേയിരിക്കും, ബുദ്ധിജീവികൾ, പറുദീസാ സൃഷ്ടാക്കൾ ഓസ്‌കാർധാരികൾ , please do not disturb!

Ads by Google
Tuesday 13 Feb 2018 03.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW