Wednesday, February 21, 2018 Last Updated 48 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 02.05 AM

ബി.ആര്‍ക്ക്‌. അഡ്‌മിഷന്‌ നാറ്റാ യോഗ്യത നേടണം

uploads/news/2018/02/191117/v4.jpg

കോട്ടയം: ബാച്‌ലര്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ കോഴ്‌സിനു ചേരുവാന്‍ വിദ്യാര്‍ഥികള്‍ കൗണ്‍സില്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ നടത്തുന്ന നാഷണല്‍ ആപ്‌റ്റിറ്റ്യൂഡ്‌ ടെസ്‌റ്റ്‌ ഇന്‍ ആര്‍ക്കിടെക്‌ചര്‍ (നാറ്റാ)പരീക്ഷയില്‍ യോഗ്യതനേടണം. കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ അഖിലേന്ത്യാ തലത്തില്‍ ഒരു പരീക്ഷ മാത്രമേയുള്ളൂ.
ഈ വര്‍ഷത്തെ പരീക്ഷ ഏപ്രില്‍ 29നു നടക്കും. മുമ്പ്‌ കൗണ്‍സില്‍ നിശ്‌ചയിച്ചിരുന്ന ഏതെങ്കിലും ടെസ്‌റ്റ്‌ സെന്ററില്‍ മൂന്നും നാലും തവണ പരീക്ഷ എഴുതുവാനുള്ള അവസരം നല്‍കിയിരുന്നു. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്‌ എന്നിവിടങ്ങളിലാണ്‌ പരീക്ഷാ കേന്ദ്രങ്ങളുള്ളത്‌. ഓണ്‍ലൈന്‍ അപേക്ഷ www.nata.in എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം. അവസാന തിയതി മാര്‍ച്ച്‌ രണ്ട്‌.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനും ബി. ആര്‍ക്ക്‌ പ്രവേശന നടപടികളെക്കുറിച്ച്‌ അറിയുന്നതിനും കോട്ടയം, മംഗളം സ്‌കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചറുമായി 9895010120 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Ads by Google
Saturday 10 Feb 2018 02.05 AM
YOU MAY BE INTERESTED
TRENDING NOW