Saturday, February 24, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Feb 2018 03.17 PM

ഞാന്‍ സ്വര്‍ഗത്തില്‍ മമ്മിക്കായി കാത്തിരിക്കും. അതുവരെ ഞാന്‍ അവിടെ കളിച്ചു നടക്കും... മമ്മി വരില്ലേ? 'ഐ ലവ് യു മമ്മി', മാതൃഹൃദയം തകര്‍ത്ത് നാലു വയസ്സുകാരന്റെ യാത്രാമൊഴി

uploads/news/2018/02/190298/cancer.jpg

തന്റെ പൊന്നോമനയ്ക്ക് ഉണ്ടായ ചെറിയൊരു ജലദോഷം കാലക്രമേണ ക്യാന്‍സറാണെന്ന് തിരിച്ചറിയുന്ന ഒരു അമ്മ. ഒടുവില്‍ മകന്റെ അന്ത്യശ്വാസത്തിന് കൂട്ടായിരിക്കുകയും സാന്ത്വനിപ്പിച്ച് സ്വര്‍ഗ്ഗത്തിലേയ്ക്ക് അയക്കുകയും ചെയ്ത റൂത്തും ഭര്‍ത്താവ് ജോനാഥന്‍ സ്‌കള്ളിയും.

കുഞ്ഞു നെലാനുണ്ടായ ചെറിയൊരു മൂക്കടപ്പ്, അത് പിന്നീട് ജലദോഷവും ശ്വാസതടസ്സവുമായി മാറി. അപ്പോഴും രോഗം കുഞ്ഞിന്റെ ജീവനെടുക്കാന്‍ മാത്രം ശക്തമാണെന്ന് ആ ദമ്പതികള്‍ തിരിച്ചറിഞ്ഞില്ല. മരുന്നുകളുടെയും ആശുപത്രി വാസത്തിന്റെയും കാലം. രണ്ടു മാസത്തിനിപ്പുറം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുഞ്ഞിന് ക്യാന്‍സറാണ്. ചികിത്സകൊണ്ട് ഫലമില്ലെന്ന വിധിയെഴുത്തു കൂടി ആയതോടെ രോഗത്തിന്റെ ഭീകരത ആ മാതാപിതാക്കള്‍ ഉള്‍ക്കൊണ്ടു തുടങ്ങി.

ആ ദിവസങ്ങള്‍ അടുത്തതോടെ നെലാന് അമ്മ എപ്പോഴും അടുത്തു വേണം. ചികിത്സ തുടരും തോറും നില വഷളായി വന്നു. ക്രമേണ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും പടര്‍ന്നു. മരണം കണ്‍മുന്നില്‍ സദാ വാപിളര്‍ന്നു നില്‍ക്കുന്ന പ്രതീതി.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അമ്മ റൂത്ത് പിഞ്ചോമനയുടെ ഹൃദയഭേദകമായ രംഗങ്ങള്‍ വിവരിച്ചത്.

അങ്ങനെ, ആ അവസാന ദിനവും വന്നെത്തി.

ഞാന്‍ അവന്റെ സമീപം ഇരുന്നു. അവന്റെ മുഖത്തേക്കു നോക്കി ഞാന്‍ സംസാരിച്ചു. നിനക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ? കുഴപ്പമില്ലെന്ന് നൊലാന്റെ മറുപടി.

നിനക്ക് വല്ലാതെ വേദനിക്കുന്നു അല്ലേ, ഇത് കാന്‍സറാണ് നിനക്ക് കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അമ്മ പറഞ്ഞു നിര്‍ത്തി.

ആരു പറഞ്ഞു? മമ്മിക്കു വേണ്ടി ഞാനത് ചെയ്യും. എനിക്കത് സാധിക്കും. പുഞ്ചിരിതൂകിയുള്ള നൊലാന്റെ മറുപടി ആ മാതൃഹൃദയം തകര്‍ക്കുന്നതായിരുന്നു.

നിന്റെ മമ്മിയുടെ ജോലി എന്താണ്, അവള്‍ ചോദിച്ചു.

നൊലാന്‍: എന്നെ നന്നായി നോക്കുക

ഇനി എനിക്കതിന് സാധിക്കുമെന്ന് തോന്നുന്നില്ല. നിന്നെ ഞാന്‍ സ്വര്‍ഗത്തില്‍ വച്ച് നന്നായി നോക്കിക്കൊള്ളാം.

നൊലാന്‍: ഞാന്‍ സ്വര്‍ഗത്തില്‍ മമ്മിക്കായി കാത്തിരിക്കും. അതുവരെ ഞാന്‍ അവിടെ കളിച്ചു നടക്കും. മമ്മി വരില്ലേ?

തീര്‍ച്ചയായും, നിനക്ക് മമ്മിയെ പെട്ടെന്ന് വിട്ടുപോകാന്‍ സാധിക്കുമോ?

ഇതിന് മറുപടി നല്‍കും മുന്‍പ് നെലാന്‍ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
ആശുപത്രി വിട്ട് ഒരു ദിവസമെങ്കിലും സ്വന്തം വീട്ടില്‍ ഒരുമിച്ച് താമസിക്കാമെന്നു അമ്മയും അച്ഛനും തീരുമാനിച്ചു. എന്നാല്‍, വീട്ടിലേയ്ക്കുള്ള തയ്യാറെടുപ്പിനിടെ നൊലാന്‍ അമ്മയുടെ കൈ പിടിച്ചു പറഞ്ഞു. ആശുപത്രിയില്‍ തന്നെ നില്‍ക്കാം.

സമയം രാത്രി 9 മണി. ഞങ്ങള്‍ രണ്ടു പേരും യൂട്യൂബ് വിഡിയോ കാണുകയായിരുന്നു. എനിക്ക് കുളിക്കണമെന്നു തോന്നി. ഒരു ബന്ധുവിനെ കുഞ്ഞിനൊപ്പം ഇരുത്തി ഉടന്‍ വരാമെന്ന് മകന് ഉറപ്പു നല്‍കി കുളിമുറിയിലേയ്ക്ക് നീങ്ങി. ഇതിനിടെ ആ അത്ഭുതം സംഭവിച്ചു.

കുളിമുറിയില്‍ നിന്നും ഓടിയിറങ്ങി കിടക്കയിലേയ്ക്ക് ചാടിക്കയറി നെലാനൊപ്പം കിടന്നു. ഇരുകരങ്ങളിലും അവന്റെ മുഖം ഒതുക്കി. അവന്‍ ഒരു ശ്വാസമെടുത്തു. കണ്ണുകള്‍ പതുക്കെ തുറന്നു. പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ഐ ലവ് യു മമ്മി. നെലാന്‍ ഈ ലോകത്തോട് വിട പറഞ്ഞു. ഞാന്‍ അവന്റെ കാതുകളില്‍ പാടി യു ആര്‍ മൈ സണ്‍ഷൈന്‍...

Ads by Google
Wednesday 07 Feb 2018 03.17 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW