Monday, January 22, 2018 Last Updated 24 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 04.20 PM

ഹവായിക്കു നേരെ ബാലിസ്റ്റിക് മിസൈല്‍: സംഭവിച്ചത് ഭീമന്‍ അബദ്ധം, മിനിറ്റുകളോളം ജനങ്ങള്‍ പരിഭ്രാന്തിയില്‍

uploads/news/2018/01/183545/hawai.jpg

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഹവായ് ദ്വീപിലേക്കു ബാലിസ്റ്റിക് മിസൈല്‍ വരുന്നെന്ന സന്ദേശം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. എങ്ങോട്ടു പോകുമെന്നറിയാതെ ജനങ്ങള്‍ വിറച്ചു നില്‍ക്കുമ്പോള്‍ സന്ദേശം തെറ്റാണെന്ന് കാണിച്ച് അടുത്ത സന്ദേശം എത്തി. ഉത്തരകൊറിയയുടെ മിസൈല്‍ ഭീഷണി ഉയര്‍ന്നു നില്‍ക്കുന്നതിനിടെയാണ് മിസൈല്‍ മുന്നറിയിപ്പ് എത്തിയത്.

പ്രാദേശിക സമയം രാവിലെ എട്ടു മണിയോടെ ആയിരുന്നു ശമര്‍ജന്‍സി സന്ദേശം ഹവായ് ദ്വീപിലുള്ളവരുടെ ഫോണുകളിലെത്തിയത്. ബാലിസ്റ്റിക് മിസൈല്‍ ഹവായ്ക്ക് നേരെ വരുന്നു. എത്രയും പെട്ടെന്ന് അഭയസ്ഥാനത്തേക്കു മാറുക. ഇതു ഡ്രില്‍ അല്ല. എന്നതായിരുന്നു സന്ദേശം.

ജനങ്ങള്‍ പരിഭ്രാന്തിയിലാഴ്ത്തിയ നിമിഷങ്ങള്‍ കടന്നുപോകുമ്പോള്‍ അടുത്ത സന്ദേശം എത്തി. 8.45 ഓടു കുടി ഹവായ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയുടെ സന്ദേശമെത്തി. ഹവായ്ക്കു നേരെ ഭീഷണിയല്ല. അതൊരു തെറ്റായ സന്ദേശമായിരുന്നു. മിശെസല്‍ ഭീഷണിയല്ലെന്ന് യുഎസ് പസഫിക് കമാന്‍ഡും വ്യക്തമാക്കിയതോടെയാണ് മിസൈല്‍ പരിഭ്രാന്തി മാറിയത്. ഓപറേഷന്‍സ് സെന്ററിലെ ജീവനക്കാരനു പറ്റിയ അബദ്ധമാണെന്ന് സന്ദേശത്തിനു പിന്നിലെന്ന് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അജ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണിന് ഉത്തരവിട്ടതായി എഫ്‌സിസി ചെയര്‍മാന്‍ അജിത് പൈ അറിയിച്ചു.

uploads/news/2018/01/183545/hawai1.jpg

Ads by Google
Sunday 14 Jan 2018 04.20 PM
YOU MAY BE INTERESTED
TRENDING NOW