Monday, January 22, 2018 Last Updated 25 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 04.19 PM

തര്‍ക്കം കോടതിയെ ബാധിക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍; ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍

Justice J Chelameswar

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ തര്‍ക്കം കോടതിയെ ബാധിക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചെലമേശ്വര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് വ്യക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. തുടര്‍ നടപടികള്‍ ഒപ്പമുള്ള മറ്റ് ജഡ്ജുമാരോടു കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും ചെലമേശ്വര്‍ കൂട്ടിച്ചേര്‍ത്തു. ബാര്‍ കൗണ്‍സില്‍ പ്രതിനിധികളോടാണ് ചെലമേശ്വര്‍ കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസ് ചെലമേശ്വറുമായി ചര്‍ച്ച നടത്തിയ ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ വൈകിട്ട് ചീഫ് ജസ്റ്റിസിനേയും മറ്റ് ജഡ്ജുമാരേയും കാണുന്നുണ്ട്. ഇവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ കോടതിയിലെ തര്‍ക്കത്തില്‍ അന്തിമ പരിഹാരം രൂപപ്പെടൂ എന്നാണ് സൂചന. ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെ ജസ്റ്റിസുമാരായ എസ്.എം ബോബ്‌ഡെ, നാഗേശ്വര്‍ റാവു എന്നിവര്‍ ചെലമേശ്വറിന്റെ വസതിയിലെത്തി. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഇരവുരും എത്തിയത്.

അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് മുതിര്‍ന്ന ജഡ്ജുമാരുടെ ബെഞ്ചിന് വിട്ട് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനാണ് ശ്രമം. ലോയയുടെ മരണം സംബന്ധിച്ച കേസ് ജൂണിയര്‍ ജഡ്ജുമാരായ അരുണ്‍ മിശ്ര, എം.എം ശാന്തനഗൗഡര്‍ എന്നിവരുടെ ബെഞ്ചിലാണ് പരിഗണിക്കുന്നത്. കേസ് തിങ്കളാഴ്ച പരിഗണിക്കില്ല. ശാന്തനഗൗഡര്‍ അവധി എടുത്ത സാഹചര്യത്തിലാണ് കേസ് മാറ്റിയത്.

ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കണമെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഫുള്‍ കോര്‍ട്ട ചേരാതെ പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. വിയോജിപ്പ് പരസ്യമാക്കി ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച ജഡ്ജുമാരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് നീക്കം.

Ads by Google
Sunday 14 Jan 2018 04.19 PM
YOU MAY BE INTERESTED
TRENDING NOW