Monday, January 22, 2018 Last Updated 27 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 03.58 PM

പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കാനുള്ള നീക്കം വിവേചനമാണെന്ന് രാഹുല്‍ ഗാന്ധി

 Orange Passport,  Rahul Gandhi

ന്യൂഡല്‍ഹി: പ്രവാസികളാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ചാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത്തരത്തില്‍ പാസ്‌പോര്‍ട്ടിന് നിറം മാറ്റല്‍ വിവേചനമാണെന്ന് രാഹുല്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്‌പോര്‍ട്ടുകളൊഴികെ എല്ലാത്തിനും കടുംനീല പുറം ചട്ടയാണുള്ളത്.

പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റല്‍ ബിജെപിയുടെ വിവേചന മനോഭാവം പ്രകടമാക്കുന്ന നടപടിയാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനം അംഗീകരിച്ചത്. ഇതോടൊപ്പം, പാസ്‌പോര്‍ട്ട് ഉടമയുടെ എമിഗ്രേഷന്‍ സ്റ്റാറ്റസും, പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് ഒഴിവാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്.

എമിഗ്രേഷന്‍ ആവശ്യമുള്ള പാസ്‌പോര്‍ട്ടുകള്‍ക്കാണ് ഓറഞ്ച് നിറം നല്‍കാന്‍ നീക്കം. എമിഗ്രേഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് നീല കവര്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

Ads by Google
TRENDING NOW