Monday, January 22, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.26 PM

അച്ഛന്‍ കരയിപ്പിച്ച ആരാധികയെ സംരക്ഷിച്ച് രണ്‍ബീര്‍ കപുര്‍; അച്ഛന്റെ കലിപ്പില്‍ നിന്ന് രക്ഷിക്കാന്‍ ചെയ്തത്

uploads/news/2018/01/183538/ranbeer.jpg

സെല്‍ഫി ആവശ്യപ്പെട്ട ആരാധികയോട് കയര്‍ത്ത് റിഷി കപൂര്‍. കപൂര്‍ കുടുംബം ഡിന്നറിനായി റസ്റ്ററന്റിലെത്തിയപ്പോഴാണ് സംഭവം. റിഷി കപൂര്‍, രണ്‍ബീര്‍ കപൂര്‍, നീതു, സഹോദരി റിദ്ദിമ, അനന്തരവള്‍ സമാറ എന്നിവരാണ് മുബൈ ബാന്ദ്രയിലെ റസ്റ്ററന്റില്‍ ഡിന്നറിന് എത്തിയത്. ഡിന്നര്‍ കഴിഞ്ഞ് പുറത്തെത്തിയ കപൂര്‍ കുടുംബത്തെ കാണാനായി ആരാധകരും കാത്തുനില്‍പ്പുണ്ടായിരുന്നു.

കപൂര്‍ കുടുംബത്തെ കണ്ടയുടന്‍ ഒരു ആരാധിക ഫോട്ടോ എടുക്കാനായി അടുത്തെത്തി. രണ്‍ബീറും നീതുവും ഉളള ഒരു ഫോട്ടോ ആരാധികയ്ക്ക് പകര്‍ത്തി. പക്ഷേ റിഷി കപൂറിന്റെ ഫോട്ടോ പകര്‍ത്താനായില്ല. റിഷി കപൂറിനോട് ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ആരാധിക ചോദിച്ചു. ഉടന്‍ തന്നെ റിഷി കപൂര്‍ പരുക്കന്‍ സ്വരത്തില്‍ മറുപടി പറഞ്ഞു. താങ്കള്‍ പരുഷമായിട്ടാണ് പെരുമാറുന്നതെന്ന് ആരാധിക നടനോട് പറഞ്ഞു. ഇതുകേട്ടതോടെ റിഷി കപൂറിന് നിയന്ത്രണം വിട്ടു.

ഇത് പരുഷമല്ല, നിങ്ങള്‍ക്ക് ഒന്നുമറിയില്ല. ഞാന്‍ പരുഷനാണെന്ന് പറയാന്‍ എളുപ്പമാണ് റിഷി കപൂര്‍ ആരാധികയോട് പറഞ്ഞു. ആരാധികയോട് അച്ഛന്‍ കയര്‍ത്തുസംസാരിക്കുന്നത് കണ്ട രണ്‍ബീര്‍ അടുത്തെത്തി. അച്ഛനോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. അച്ഛനില്‍നിന്നും ആരാധികയെ രക്ഷിക്കുന്നതുപോലെയായിരുന്നു രണ്‍ബീറിന്റെ പ്രവൃത്തി.

Ads by Google
Ads by Google
TRENDING NOW