Monday, January 22, 2018 Last Updated 26 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 09.56 AM

വിദ്യാര്‍ത്ഥി ഓടിച്ച ആഡംബര വാഹനം ഇടിച്ച് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

uploads/news/2018/01/183518/accident.jpg

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഓടിച്ച ആഡംബര വാഹനം ഇടിച്ച് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. യൂണിവേഴ്‌സിറ്റിയുടെ മുന്നിലുള്ള റോഡ് മുറിച്ചുകടക്കവെ ബിഎംഡബ്ല്യു എക്‌സ് 1 കാര്‍ ഇയാളെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. ശിവനാഥ് എന്നയാളാണ് മരിച്ചത്. ബുധനാഴചയാണ് സംഭവം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ബിരുദ വിദ്യാര്‍ത്ഥിയായ 21കാരനായ അഭിനവ് സാഹ്‌നിയാണ് കാര്‍ ഓടിച്ചിരുന്നത്. അപകടം നടന്ന സ്ഥലത്തും വളരെ കുറച്ച് അകലത്തിലുള്ള കല്‍സാ കോളജിലെ വിദ്യാര്‍ഥിയാണ് അഭിനവ്. സംഭവത്തിന് ശേഷം അറസ്റ്റിലായ അഭിനവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ശിവ്‌നാഥ് പെട്ടെന്ന് തന്റെ വാഹനത്തിന് മുന്നിലേക്ക് വരികയായിരുന്നെന്നും അതുകാരണം തനിക്ക് ബ്രേക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും അഭിനവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭയം മൂലമാണ് ആക്‌സിഡന്റ് നടന്ന സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും അഭിനവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നു.

Ads by Google
TRENDING NOW