Monday, January 22, 2018 Last Updated 15 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.06 AM

ഐ.പി.എല്‍. താരലേലത്തിന്‌ ആയിരത്തിലധികം താരങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ സീസണ്‍ 11ന്റെ താരലേലത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ആയിരത്തിലധികം താരങ്ങള്‍. 282 വിദേശ താരങ്ങളുള്‍പ്പടെ 1122 താരങ്ങളാണ്‌ ലേലത്തിനായി രജിസ്‌റ്റര്‍ ചെയ്‌തിട്ടുളളത്‌. ഇതില്‍ 281 പേര്‍ വിവിധ ദേശീയ ടീമുകളില്‍ കളിച്ചിട്ടുളളവരാണ്‌.
ഇന്ത്യക്കു പുറമേ ഓസ്‌ട്രേലിയില്‍ നിന്നാണ്‌ ഏറ്റവും കൂടുതല്‍ താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുന്നത്‌. 58 താരങ്ങളാണ്‌ ഓസീസ്‌ മണ്ണില്‍ നിന്നുള്ളത്‌. തൊട്ടു പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ 57 പേരും ശ്രീലങ്ക, വെസ്‌റ്റിന്‍ഡീസ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ 39 പേരും പങ്കെടുക്കുന്നുണ്ട്‌.
അഫ്‌ഗാനിസ്‌താനില്‍ നിന്നും 13 താരങ്ങളുമാണ്‌ താരലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്‌. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന്‌ രണ്ട്‌ പേരും അമേരിക്കയില്‍ നിന്ന്‌ ഒരാളും താരലേലത്തിനായി രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.
ഇംഗ്ലണ്ട്‌ ടെസ്‌റ്റ് ക്യാപ്‌റ്റന്‍ ജോ റൂട്ട്‌, ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്‌റ്റാര്‍ക്ക്‌, ക്രിസ്‌ ലിന്‍, വെസ്‌റ്റിന്‍ഡീസ്‌ സൂപ്പര്‍താരം ക്രിസ്‌ ഗെയ്‌്ല്‍, സഹതാരം കീറോണ്‍ പൊള്ളാര്‍ഡ്‌ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംല, ക്വിന്റന്‍ ഡീ കോക്ക്‌, ഓസീസ്‌ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, എന്നിവരാണ്‌ ലേത്തില്‍ പങ്കെടുന്ന വിദേശ താരങ്ങളില്‍ ഏറെ ശ്രദ്ധേയരായവര്‍.
ഇന്ത്യന്‍ താരങ്ങളില്‍ കെ എല്‍ രാഹുല്‍, യുവരാജ്‌ സിങ്‌, ഗൗതം ഗംഭീര്‍, അജിന്‍ക്യ രഹാനെ, ആര്‍ അശ്വിന്‍ എന്നിവരും താരലേലത്തില്‍ നേട്ടം കൊയ്യുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഈ മാസം 27, 28 തീയ്യതികളിലായി ബംഗളൂരുവിലാണ്‌ താരലേലം നടക്കുക. രണ്ട്‌ വര്‍ഷത്തെ വിലക്കിന്‌ ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്‌ഥാന്‍ റോയല്‍സും ഈ സീസണില്‍ തിരിച്ചെത്തും.

Ads by Google
Sunday 14 Jan 2018 02.06 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW