Friday, January 19, 2018 Last Updated 44 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.01 AM

പ്രശ്‌നം പരിഹരിച്ചെന്നു കരുതാം: ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌

uploads/news/2018/01/183454/k3.jpg

കൊച്ചി: ചീഫ്‌ ജസ്‌റ്റിസിനെ മാറ്റാനല്ല തങ്ങള്‍ അഭിപ്രായം തുറന്നു പറഞ്ഞതെന്നു സുപ്രീം കോടതി ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌. പ്രശ്‌നം പരിഹരിച്ചെന്നും അദ്ദേഹം സൂചന നല്‍കി. സുപ്രീം കോടതി എന്ന സംവിധാനത്തില്‍ തിരുത്തലുകള്‍ അനിവാര്യമാണ്‌. നീതി നടപ്പാകാന്‍ സുപ്രീം കോടതിയിലെ ചില സംവിധാനക്രമങ്ങള്‍ ശരിയാകേണ്ടതുണ്ട്‌. ഈ വേളയില്‍ ഇടപെട്ടത്‌ ജനങ്ങള്‍ക്കു കോടതിയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനാണ്‌. തങ്ങള്‍ അച്ചടക്കലംഘനം കാണിച്ചിട്ടില്ല. ജുഡീഷ്യറിയുടെ അകത്തു നിന്നുകൊണ്ടുള്ള തിരുത്തലിനായിരുന്നു ശ്രമിച്ചതെന്നും അതു ഫലം കണ്ടുവെന്നും ഇന്നലെ കൊച്ചിയില്‍ എത്തിയ ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌ വ്യക്‌തമാക്കി.
സുപ്രീംകോടതിയില്‍ വെള്ളിയാഴ്‌ച നടന്ന അസാധാരണ സംഭവങ്ങളുടെ ഭാഗമായി ജസ്‌റ്റിസ്‌ ജസ്‌തി ചെലമേശ്വര്‍, രഞ്‌ജന്‍ ഗൊഗോയ്‌, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പശ്‌ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നുകുര്യന്‍ ജോസഫ്‌.
സുപ്രീംകോടതിലെ പ്രശ്‌നങ്ങള്‍ തങ്ങള്‍ നാലുപേര്‍ക്കും വ്യക്‌തമായിട്ടുണ്ട്‌. നടപടി ക്രമങ്ങളിലാണ്‌ മാറ്റങ്ങള്‍ വരേണ്ടത്‌. അതില്‍ സുതാര്യത കൊണ്ടുവരികയാണ്‌ ലക്ഷ്യം. പരമോന്നത നീതിപീഠത്തിലുയര്‍ന്ന പ്രശ്‌നം അവിടെത്തന്നെ പരിഹരിക്കുമെന്ന്‌ ഉറച്ചുവിശ്വസിക്കുകയാണ്‌-ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌ പറഞ്ഞു.
സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റീസ്‌ ദീപക്‌ മിശ്രയെ ഇംപീച്ച്‌ ചെയ്യല്‍, ഫുള്‍ കോര്‍ട്ട്‌ റഫറന്‍സ്‌ തുടങ്ങിയ വിവാദവിഷയങ്ങളില്‍ പ്രതികരിക്കാനും അദ്ദേഹം വിസമ്മതിച്ചു.

Ads by Google
Sunday 14 Jan 2018 02.01 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW