Sunday, January 21, 2018 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.45 AM

അലിഗഡ്‌ മാതൃകയില്‍ ക്രൈസ്‌തവ സര്‍വകലാശാലകള്‍ സ്‌ഥാപിക്കണം: ദേശീയ ന്യൂനപക്ഷ കമ്മിഷന്‍

ന്യൂഡല്‍ഹി: ക്രൈസ്‌തവ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ടിന്റെ അടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍ ആരംഭിക്കണമെന്നു ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ (എന്‍.സി.എം). അലിഗഡ്‌ മുസ്ലിം സര്‍വകലാശാല (എ.എം.യു), ജാമിയ മിലിയ ഇസ്ലാമിയ മാതൃകയിലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായിരിക്കണം രൂപീകരിക്കേണ്ടതെന്നാണ്‌ 2016-17 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. വിദ്യാഭ്യാസനയ രൂപീകരണ സമിതികളിലും വിവിധ വിദഗ്‌ധ സമിതികളിലും ക്രൈസ്‌തവ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
മുസ്ലിം സര്‍വകലാശാലകളുടെ മാതൃകയിലുള്ള ക്രൈസ്‌തവ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഇതരമതസ്‌ഥര്‍ക്കും പ്രവേശനം അനുവദിക്കാമെന്നു എന്‍.സി.എം. ചെയര്‍മാന്‍ സയദ്‌ ഖയോറുള്‍ ഹസന്‍ റിസ്‌വി പറഞ്ഞു.
കുറഞ്ഞപക്ഷം ഒരു ക്രൈസ്‌തവ സര്‍വകലാശാലയ്‌ക്കെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട്‌ അനുവദിക്കണം. ഇക്കാര്യത്തില്‍ കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ (കെ.സി.ബി.സി)യുടെ സഹകരണം തേടാമെന്ന നിര്‍ദേശവും കമ്മിഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌.
അടുത്ത ഏഴുവര്‍ഷത്തിനുള്ളില്‍ ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പാക്കേണ്ട കര്‍മപദ്ധതികളടങ്ങുന്ന റിപ്പോര്‍ട്ട്‌ അടുത്ത സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവയ്‌ക്കുമെന്നാണു കരുതുന്നത്‌.

Ads by Google
Sunday 14 Jan 2018 01.45 AM
YOU MAY BE INTERESTED
TRENDING NOW