Sunday, January 21, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.45 AM

കര്‍ണാടകയില്‍ ബസപകടത്തില്‍ എട്ടുമരണം

ഹാസന്‍: കര്‍ണാടക സര്‍ക്കാരിന്റെ വോള്‍വോ ബസ്‌ കുളത്തിലേക്കു മറിഞ്ഞ്‌ എട്ടു യാത്രക്കാര്‍ മരിച്ചു. ഹസന്‍ ജില്ലയിലെ കാരേകെറെയിലാണ്‌ അപകടം. ബംഗളരുവില്‍നിന്നു ധര്‍മസ്‌ഥലയിലേക്കുള്ള യാത്രക്കിടെ ബസ്‌ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നിനുണ്ടായ അപകടത്തില്‍ പത്തു പേര്‍ക്കു പരുക്കേറ്റു. 43 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്‌. അഞ്ചുപേര്‍ സംഭവസ്‌ഥലത്തു മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റു മൂന്നുപേര്‍ ആശുപത്രിയിലെത്തിച്ച ശേഷമാണു മരിച്ചത്‌. മരിച്ചവരുടെ കുടുംബത്തിനു കര്‍ണാടക സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ വീതം ആശ്വാസ ധനം പ്രഖ്യാപിച്ചു.

Ads by Google
Sunday 14 Jan 2018 01.45 AM
YOU MAY BE INTERESTED
TRENDING NOW