Sunday, January 21, 2018 Last Updated 15 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.40 AM

ഷെറിനെ ദത്തെടുത്തത്‌ എല്ലാ നിയമങ്ങളും പാലിച്ചെന്ന്‌ യു.എസ്‌. ഏജന്‍സി

uploads/news/2018/01/183407/in5.jpg

ഹൂസ്‌റ്റണ്‍: ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ്‌ ഇന്ത്യന്‍ പെണ്‍കുട്ടിയായ ഷെറിന്‍ മാത്യൂസിനെ ദത്തുനല്‍കിയതെന്ന്‌ ഇടനിലക്കാരായ യു.എസ്‌. ഏജന്‍സി.
മൂന്നു വയസുകാരി ഷെറിന്റെ മൃതദേഹം അഴുക്കുചാലിനടിയില്‍ കണ്ടെത്തിയ സംഭവം വിവാദമായതിനു പിന്നാലെയാണ്‌ ഈ അവകാശം. ദേശീയ -രാജ്യാന്തര നിയമങ്ങള്‍ക്കു വിധേയമായാണ്‌ ഷെറിനെ ദത്തെടുത്തതെന്ന്‌ ദ്‌ ഹോള്‍ട്ട്‌ ഇന്റര്‍നാഷണല്‍ വ്യക്‌തമാക്കി.
ഷെറിന്റെ മരണത്തോടെ ഹോള്‍ട്ടിന്റെ ഇന്ത്യയിലെ സേവനങ്ങള്‍ റദ്ദാക്കി. 2016 ല്‍ ബിഹാറില്‍ നിന്നാണ്‌ ഷെറിനെ ദത്തെടുത്തത്‌.
ദത്തെടുത്ത്‌ കേവലം ഒരു വര്‍ഷത്തിനുളളിലാണ്‌ ഷെറിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.
മരണത്തില്‍ ദുഃഖമുണ്ടെന്നും എന്നാല്‍, ടെക്‌സസിലുള്ള ഇന്ത്യന്‍ പാട്‌ണര്‍ ഏജന്‍സിയും തങ്ങളും ദത്തെടുക്കല്‍ നിയമങ്ങള്‍ വിട്ടുവീഴ്‌ചയില്ലാതെ പാലിച്ചെന്നും ഹോള്‍ട്ട്‌ ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി.
ദ്‌ ഹോള്‍ട്ട്‌ ഇന്റര്‍നാഷണല്‍ 1979 മുതല്‍ ഇതുവരെ ഇന്ത്യയിലെ 1480 അനാഥ കുട്ടികളുടെ ദത്തെടുക്കലിന്‌ ഇടനിലയായി.

Ads by Google
Sunday 14 Jan 2018 01.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW