Monday, January 22, 2018 Last Updated 36 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 08.50 PM

ടീമിനെ തിരഞ്ഞെടുത്തതിനും പഴി കേള്‍ക്കേണ്ടിവന്നത് അനുഷ്‌കാ ശര്‍മയ്ക്ക്.....കോഹ്ലിയെ ട്രോളി ട്വിറ്ററാറ്റികള്‍

uploads/news/2018/01/183320/kolili.jpg

രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ടീമില്‍ താരങ്ങളെ ഉള്‍പ്പെടുത്തിയ രീതിയ്‌ക്കെതിരെ കോഹ്‌ലിയ്ക്ക് ആരാധകരുടെ ട്രോള്‍ മഴ. ടീമിനെ തിരഞ്ഞെടുത്തത് അനുഷ്‌കാ ശര്‍മയാണോ എന്നും ആരാധകര്‍ ചോദിക്കുന്നു.

മികച്ച ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി ഇഷാന്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയതും രഹാനയെ വീണ്ടും തഴഞ്ഞതുമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഗാംഗുലി അടക്കമുളള മുന്‍ താരങ്ങളുടേയും ആരാധകരുടേയും എല്ലാം പരസ്യമായ എതിര്‍പ്പ് പുച്ഛിച്ച് തള്ളിയാണ് കോഹ്ലി രഹാനയെ ഒരിക്കല്‍ കൂടി ടീം ഇന്ത്യയ്ക്ക് പുറത്തിരുത്താന്‍ തീരുമാനിച്ചത്.

പ്രതിഭയും സാങ്കേതിക തികവും വേണ്ടുവോളമുളള രഹാന ദക്ഷിണാഫ്രിക്കയില്‍ പേസ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളിലും മികച്ച റെക്കോര്‍ഡാണ് രഹാനെയ്ക്കുള്ളത്.

Ads by Google
TRENDING NOW