Monday, January 22, 2018 Last Updated 39 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 08.22 PM

കന്നിക്കെട്ടേന്തി കെ.എസ്. ചിത്ര സന്നിധാനത്ത്

uploads/news/2018/01/183319/k-s-chitra.jpg

പത്തനംതിട്ട : മലയാളിയുടെ വാനമ്പാടി കെ.എസ്. ചിത്ര ഇരുമുടിക്കെട്ടുമേന്തി ശബരീശനെ കാണാന്‍ സന്നിധാനത്തെത്തി. വൈകിട്ട് ഏഴു മണിയോടെയാണ് ഭര്‍ത്താവും സഹോദരങ്ങളും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്കൊപ്പം ചിത്ര ദര്‍ശനം നടത്തിയത്.

നാളെ രാവിലെ ഹരിവരാസന പുരസ്‌കാരം ഏറ്റു വാങ്ങി വൈകിട്ട് മകരജ്യോതി ദര്‍ശനവും നടത്തും. തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ ചിത്ര തിരക്ക് മൂലം ഡോളി യിലാണ് സന്നിധാനത്ത് എ ത്തിയത്. ഡോളിയില്‍ വരേണ്ടി വന്നതില്‍ കുറ്റബോധം ഉണ്ട്. ഇനി മാസ പൂജ സമയത്ത് മല ചവിട്ടി സന്നിധാനത്ത് എത്തുമെന്നും അവര്‍ പറഞ്ഞു. സഹോദരങ്ങളും ഒപ്പം ഉണ്ട്.

'ഞാനെന്ന് കാണുമെന്‍ മണികണ്ഠസ്വാമിയെ' എന്ന ഗാനം ആലപിക്കുകയും ചെയ്തു.

ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യമെന്നാണ് ചിത്ര വിശേഷിപ്പിച്ചത്.പ്രായമായവരും കൊച്ചു കുട്ടികളുമെല്ലാം അതികഠിനമായ മല ചവുട്ടി അയ്യനെ കാണാന്‍ വരുന്നു. എവിടെയും നിറയുന്നത് ശരണമന്ത്രം. വളരെ വിശുദ്ധമായ അനുഭവമാണ് ശബരിമല യാത്ര നല്‍കിയതെന്നും ചിത്ര പ്രതികരിച്ചു.

Ads by Google
Saturday 13 Jan 2018 08.22 PM
YOU MAY BE INTERESTED
TRENDING NOW