Monday, January 22, 2018 Last Updated 19 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 06.53 PM

താരലേലത്തിന് താരങ്ങളാകുക ഇവരായിരിക്കും

uploads/news/2018/01/183311/ipl.jpg

മുംബൈ: ഐപിഎല്‍ പുതിയ സീസണില്‍ താരലേലത്തില്‍ ആയിരത്തിലധികം താരങ്ങള്‍. 282 വിദേശ താരങ്ങളുള്‍പ്പെടെ 1122 താരങ്ങളാണ് താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഓസ്ട്രേലിയയില്‍ നിന്ന് 58 താരങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 57 താരങ്ങളും ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് എന്നിവടങ്ങളില്‍നിന്ന് 39 താരങ്ങളും അഫ്ഗാനിസ്താനില്‍ നിന്നും 13 താരങ്ങളുമാണ് താരലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

സ്‌കോട്ട്ലന്‍ഡില്‍ നിന്ന് രണ്ട് പേരും അമേരിക്കയില്‍ നിന്ന് ഒരാളും താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇംണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രിസ് ലിന്‍, ക്രിസ് ഗെയ്ല്‍, ഹാഷിം അംല, ക്വിന്റന്‍ ഡീ കോക്ക്, െന്‍ മാക്‌സ്വെല്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാവും പ്രധാനമായും ലേലത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ താരങ്ങളില്‍ കെ.എല്‍ രാഹുല്‍, യുവരാജ് സിങ്, ഗൗതം ഗംഭീര്‍, അജിന്‍ക്യ രഹാനെ, ആര്‍. അശ്വിന്‍ എന്നിവരും താരലേലത്തില്‍ ഇടം നേടിയിട്ടുണ്ട്. ഈ മാസം 27, 28 തീയ്യതികളിലായി ബംഗളൂരുവിലാണ് താര ലേലം നടക്കുക.

Ads by Google
TRENDING NOW