Monday, January 22, 2018 Last Updated 38 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 05.42 PM

ഭര്‍ത്താവ് കയറിയില്ല; ഭാര്യ ഹൈസ്പീഡ് ട്രെയിന്‍ തടഞ്ഞു; പിന്നീട് സംഭവിച്ചത്...

uploads/news/2018/01/183308/train.jpg

തന്റെ ഭര്‍ത്താവ് എത്താതെ ട്രെയിന്‍ എടുക്കരുതെന്ന് വാശി പിടിച്ച് ഹൈസ്പീഡ് ട്രെയിന്‍ തടഞ്ഞ ഭാര്യയ്ക്ക് വന്‍ തുക പിഴ. ചൈനയിലാണ് സംഭവം. ട്രെയിന്‍ നീങ്ങാന്‍ തയ്യാറെടുക്കവേ വാതില്‍ക്കല്‍ സ്ഥാനം പിടിപ്പ യുവതി വാതില്‍ അടയുന്നത് തടസ്സപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഇടപെട്ട ട്രെയിന്‍ കണ്ടക്ടറുമായി യുവതി തര്‍ക്കിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ലുവോ ഹെയ്‌ലി എന്ന യുവതിയാണ് ഹൈഫൈ റെയില്‍വേ സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ട്രെയിന്റെ വാതില്‍പ്പടിയില്‍ യുവതി സ്ഥാനം പിടിച്ചതോടെ അവിടെ നിന്നും മാറാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ ഭര്‍ത്താവ് വന്നിട്ട് ട്രെയിന്‍ പോയാല്‍ മതിയെന്നായിരുന്നു യുവതിയുടെ വാദം. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് യുവതിയെ കസ്റ്റഡിയിലെടുക്കുകയും പിഴ ഈടാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് വൈകിയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

ട്രെയിന്‍ 10 മിനിറ്റ് സ്‌റ്റേഷനില്‍ നിര്‍ത്തിയിടുമെന്നു താന്‍ കരുതിയതായി യുവതി പറയുന്നു. ട്രെയിന്‍ യാത്ര തുടങ്ങാനായി രണ്ടു മിനിറ്റ് കൂടി സമയമുണ്ടായിരുന്നുവെന്നും അപ്പോഴാണ് ഞാന്‍ സംഭവത്തില്‍ ഇടപെട്ടതെന്നും ഭര്‍ത്താവിനു ട്രെയിനില്‍ കയറാന്‍ 10 സെക്കന്‍ഡ് കൂടി മതിയായിരുന്നുവെന്നും യുവതി പറയുന്നു. അതിനു വേണ്ടി കാത്ത് നില്‍ക്കണമെന്നു പറയുന്നതില്‍ എന്തു തെറ്റാണ് ഉള്ളതെന്നും യുവതി ചോദിക്കുന്നു.

Ads by Google
TRENDING NOW