Monday, January 22, 2018 Last Updated 35 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 05.41 PM

പുതപ്പ് തേടി എസ് ഡി ഓ ഓഫീസില്‍ 15 ദിവസം കയറി ഇറങ്ങി, ഒടുവില്‍ തണുത്തു വിറച്ച് വൃദ്ധ ഓഫീസിനു മുന്നില്‍ മരിച്ചു വീണു: ദാരുണ സംഭവം ഇങ്ങനെ

uploads/news/2018/01/183305/thanuppuu.jpg

കൊടുംതണുപ്പില്‍ പുതപ്പുതേടി ഇറങ്ങിയ വൃദ്ധ തണുപ്പു താങ്ങാനാകാതെ എസ്ഡിഓ ഓഫീസിനു മുന്നില്‍ കിടന്നു മരിച്ചു. 80 കാരിയായ ശ്യാമ കുന്‍വാര്‍ ആണു മരിച്ചത്. തണുപ്പില്‍ നിന്നു രക്ഷപെടാനായാണ് ഇവര്‍ തിങ്കളാഴ്ച രാവിലെ എസ്ഡിഓ ഓഫീസില്‍ എത്തിയത്. എന്നാല്‍ വൃദ്ധയുടെ അപേക്ഷ ഓഫിസുകാര്‍ തള്ളുകയായിരുന്നു. ഉച്ചവരെ ഓഫിസിനു പുറത്തു കാത്തു നിന്ന ഇവര്‍ ഒടുവില്‍ കൊടും തണുപ്പിനെ അതിജീവിക്കാനാകാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ 15 ദിവസമായി എസ്ഡിഓ ഓഫീസില്‍ ഇവര്‍ നിരന്തരമായി പോകുമായിരുന്നു. ഈ ദിവസങ്ങളില്‍ എല്ലാം ഇവര്‍ ഉദ്യോഗസ്ഥരോടു പുതപ്പ് ആവശ്യപ്പെടുമായിരുന്നു. പക്ഷേ നിരന്തരമായ ഇവരുടെ അപേക്ഷ ഉദ്യോഗസ്ഥര്‍ നിരസിച്ചു. എന്നാല്‍ തണുപ്പു കൊണ്ടല്ല ഛര്‍ദിയെ തുടര്‍ന്നാണ് ഇവര്‍ മരിച്ചത് എന്നും ഇതിനു മുമ്പ് ഇവരെ താന്‍ കണ്ടിട്ടില്ല എന്നും എസ് ഡി ഓ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Ads by Google
Saturday 13 Jan 2018 05.41 PM
YOU MAY BE INTERESTED
TRENDING NOW