Monday, January 22, 2018 Last Updated 39 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 05.37 PM

ആര്‍ത്തവം 'അശുദ്ധി'; വിചിത്ര ആചാരത്താല്‍ വീടിന് പുറത്താക്കപ്പെട്ട യുവതിക്ക് കൊടും തണുപ്പില്‍ ദാരുണാന്ത്യം

uploads/news/2018/01/183304/periouds.jpg

ആര്‍ത്തവം എന്ന വാക്കിനൊപ്പം തന്നെ കേട്ടുകേള്‍വിയുള്ള വാക്കാണ് 'അശുദ്ധി' എന്നത്. ആര്‍ത്തവകാലത്തെ അശുദ്ധി ആരോപിച്ച് ദിവസങ്ങളോളം വീടിന് പുറത്തെ തുറന്ന ഷെഡ്ഡില്‍ കഴിയേണ്ടി വന്ന യുവതി തണുത്ത് വിറച്ച് മരിച്ചു.

നേപ്പാളിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ 21 കാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്. തണുപ്പില്‍ നിന്ന് രക്ഷ നേടാനായി തീ കത്തിച്ചപ്പോള്‍ ഉണ്ടായ പുക ശ്വസിച്ചതും അമിതമായ തണുപ്പേറ്റതുമാണ് മരണത്തിന് കാരണമായതെന്ന് സര്‍ക്കാര്‍ വക്താവ് പറയുന്നു.

ആര്‍ത്തവകാലത്ത് സ്ത്രീകളെ വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ഇവിടുത്തെ ഗ്രാമങ്ങളില്‍ പതിവാണ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ വീട്ടിനുള്ളില്‍ ഉണ്ടായാല്‍ ദൈവങ്ങള്‍ കോപിക്കും എന്ന ഹിന്ദുവിശ്വാസികള്‍ക്കിടയിലെ അന്ധവിശ്വാസമാണ് ഈ ക്രൂരമായ വിവേചനത്തിനു വഴി തെളിക്കുന്നത്.
ദൈവകോപത്തില്‍ ഭയന്ന് ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടുകളില്‍ നിന്ന് മാറ്റി താമസിപ്പിക്കും.

പൂജ്യത്തിനും താഴെ താപനിലയുള്ള അതിശൈത്യകാലത്തും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളോടുള്ള ഈ ക്രൂരതയ്ക്ക് കുറവുണ്ടാകാറില്ല. വീടിന് പുറത്തുള്ള തുറന്ന ഷെഡ്ഡില്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള യാതൊരു സംവിധാനവും ഉണ്ടാകാറില്ല.

ഇതിനിടെ, ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും 3000 നേപ്പാളി രൂപ പിഴയും നല്‍കുന്ന പുതിയ നിയമം രാജ്യത്ത് കഴിഞ്ഞ ആഗസ്റ്റില്‍ നിലവില്‍ വന്നിരുന്നു. ഈ നിയമം നിലനില്‍ക്കെയാണ് ദാരുണ സംഭവം പുറത്തു വന്നിരിക്കുന്നത്.

Ads by Google
Saturday 13 Jan 2018 05.37 PM
YOU MAY BE INTERESTED
TRENDING NOW