Monday, January 22, 2018 Last Updated 39 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 04.28 PM

ഭര്‍ത്താവ് അത്ര പോര; കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി

uploads/news/2018/01/183299/death.jpg

ദുണ്ടിഗല്‍ : ഭര്‍ത്താവ് അത്ര പോരെന്ന തോന്നലില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി. ദുണ്ടിഗല്‍ സ്വദേശിയായ ശ്രുജന(26)യെയും മൂന്നുവയസ്സുകാരി മകളെയെയുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എംബിഎ ബിരുദധാരിയാണ് മരിച്ച ശ്രുജനയ്ക്ക് അനുയോജ്യനായ ഭര്‍ത്താവിനെ ലഭിച്ചില്ലെന്നും ജോലിയും ജീവിതവും ലഭിച്ചില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി ശ്രുജന ഭര്‍ത്താവ് ശങ്കറുമായി ചേര്‍ച്ചയിലല്ലായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച ശങ്കര്‍ ഒരു സാധാരണ തൊഴിലാളിയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വസ്ഥയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

ആത്മഹത്യയെ കുറിച്ച് ചിന്തിച്ച യുവതി വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയില്‍ മകളുടെ ഭാവി കൂടി നശിക്കുമെന്നോര്‍ത്താണ് കുട്ടിയെ കൂടി കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.

Ads by Google
TRENDING NOW