Monday, January 22, 2018 Last Updated 39 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 04.23 PM

പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ല; ഹെലികോപ്ടറില്‍ പറക്കാന്‍ പിണറായിക്കു പണമുണ്ടെന്ന് ചെന്നിത്തല

ramesh chennithala,

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത ദാരുണ സംഭവം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെങ്കിലും ഹെലികോപ്ടറില്‍ പാര്‍ട്ടി സമ്മേളനത്തിന് പറക്കാനും ധൂര്‍ത്തടിക്കാനും സര്‍ക്കാരിന് പണമുണ്ടെന്നും, ഇനിയെങ്കിലും ഇതൊരു മാനുഷിക പ്രശ്നമായി കണ്ട് നിരാലംബരായ കെ.എസ്.ആര്‍.ടി.സിക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഞ്ചു മാസമായി അത് മുടങ്ങിയതോടെ കടംകയറി നില്‍ക്കക്കള്ളിയില്ലാതെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തത്. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരില്‍ മിക്കവരുടെയും അവസ്ഥ ഇത് തന്നെയാണെന്നും, വൃദ്ധരും അവശരുമായവര്‍ക്ക് മരുന്ന് വാങ്ങുന്നതിനു പോലും കാശില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Ads by Google
TRENDING NOW