Monday, January 22, 2018 Last Updated 36 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 04.16 PM

ട്രംപിനെതിരെ ആഫ്രിക്കന്‍ യൂണിയന്‍..നിലപാട് വ്യക്തമാക്കി ജസ്റ്റീസ് കുര്യന്‍ ജോസഫ്... കാണാം പ്രധാന വാര്‍ത്തകള്‍

uploads/news/2018/01/183295/Pawan-Hans.jpg

മുംബൈ ഹെലികോപ്ടര്‍ അപകടത്തില്‍ മൂന്നു മരണം; കാണാതായവരില്‍ രണ്ടു മലയാളികളും

മുംബൈ: മുംബൈയില്‍ ഒഎന്‍ജിസിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണ് മൂന്നു പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ടു മലയാളികളടക്കം നാലു പേരെ കാണാതായി. എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. തിരച്ചില്‍ തുടരുകയാണ്. ഉള്‍ക്കടലില്‍ നിന്ന് ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

uploads/news/2018/01/183295/donald-trump.jpg

വിവാദ പരാമര്‍ശം: ട്രംപ് മാപ്പ് പറയണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍

വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അസഭ്യപരാമര്‍ശം നടത്തിയ സംഭവത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാപ്പ് പറയണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍. ട്രംപിന്റെ പരാമര്‍ശം ഞെട്ടിക്കുന്നതും അന്യായവും നിഷ്ഠൂരവുമാണെന്ന് യൂണിയന്‍ വ്യക്തമാക്കി. ആഫ്രിക്കന്‍ ജനതയെ ട്രംപ് ഭരണകൂടം തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും യൂണിയന്‍ അഭിപ്രായപ്പെട്ടു.

uploads/news/2018/01/183295/justice_kurian_joseph.jpg

നിലകൊണ്ടത് നീതിക്കും നീതിപീഠത്തിനും വേണ്ടി; അച്ചടക്കലംഘനം ഉണ്ടായില്ലെന്ന് പ്രതീക്ഷിക്കുന്നു: ജസ്റ്റീസ് കുര്യന്‍ ജോസഫ്

കൊച്ചി: സുപ്രീം കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞത് നീതിപീഠത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കാനാണെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ്. നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടത്. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ സുപ്രീം കോടതിയില്‍ നടന്ന അസാധാരണ സംഭവത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

uploads/news/2018/01/183295/rape.jpg

ഭര്‍ത്താവ് ഐഎസ് തീവ്രവാദികള്‍ക്ക് വില്‍ക്കാനൊരുങ്ങി; സൗദിയില്‍ നിന്നും രക്ഷപ്പെട്ട മലയാളി യുവതിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: സൗദിയില്‍ വെച്ച് ഭര്‍ത്താവ് തന്നെ ഇസ്‌ളാമിക് സ്‌റ്റേറ്റ് പോരാളികള്‍ക്ക് വില്‍പ്പന നടത്താന്‍ ശ്രമിച്ചതായി മലയാളി യുവതിയുടെ ആരോപണം. നഗ്നവീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതി പറഞ്ഞു. സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവിനും കൂട്ടാളികള്‍ക്കുമെതിരേ രംഗത്ത വന്ന യുവതി കൂടുതല്‍ ആരോപണങ്ങളാണ് നടത്തിയിട്ടുള്ളത്. ഭര്‍ത്താവ് തന്നെ സിറിയയിലെ ഇസ്‌ളാമിക് സ്‌റ്റേറ്റ് പോരാളികള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്നും ഇതിനായി ജിദ്ദയിലെ അപ്പാര്‍ട്ട്‌മെന്റില്‍ 80 ദിവസം പൂട്ടിയിട്ടെന്നും യുവതി ആരോപിച്ചതായി പോലീസ് പറഞ്ഞു

uploads/news/2018/01/183295/sherin.jpg

ഷെറിന്‍ മാത്യൂസിന്റെ കൊലപാതകം: വളര്‍ത്തച്ഛന്‍ വെസ്ലിക്കെതിരെ കൊലക്കുറ്റം

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തച്ഛനും, അമ്മയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. രണ്ടു വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് സിനിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Ads by Google
Saturday 13 Jan 2018 04.16 PM
YOU MAY BE INTERESTED
TRENDING NOW