Monday, January 22, 2018 Last Updated 38 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 03.48 PM

ഒരു മാസം തെണ്ടിയാല്‍ കുറഞ്ഞതു 50 ലക്ഷം ഉറപ്പ്, വിസിറ്റിങ് വിസയില്‍ ദുബായില്‍ ഭിക്ഷാടനത്തിന് എത്തുന്നവരില്‍ വെള്ളക്കാരും

uploads/news/2018/01/183291/fiksa.jpg

ഭിക്ഷ യാചിക്കാനായി വിസിറ്റിങ് വിസയെടുത്ത് ദുബായില്‍ ആളുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ഒരു ഭിക്ഷക്കാരന്‍ ദിവസം ശരാശരി ഒന്നരലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് ദുബായ് പൊലീസിന്റെ കണക്ക്. മണിക്കൂറില്‍ 25,000 രൂപയോളം. വെള്ളിയാഴ്ചകളിലാണ് ഇവര്‍ക്ക് കൂടുതല്‍ പണം കിട്ടുന്നത്. പള്ളികള്‍ക്ക് മുന്നില്‍ ഭിക്ഷയാചിക്കുന്നവര്‍ക്ക് വാരിക്കോരിയാണ് പണം കൊടുക്കുന്നതെന്നും പൊലീസ് പറയുന്നു. ജോലിക്കുള്ള വിസയില്‍ എത്തിയവര്‍ പോലും വെള്ളിയാഴ്ചകളില്‍ ഭിക്ഷാടനം നടത്താറുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഭിക്ഷാടനം നിരോധിച്ചിട്ടുള്ള ദുബായ് തെരുവുകളിലും മറ്റും ഭിക്ഷയാചിക്കുന്നതിനായി വിസിറ്റിങ് വിസയില്‍ വെള്ളക്കാര്‍ പോലും എത്തുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭിക്ഷാടനം പോലെ തെരുവുകച്ചവടവും ദുബായില്‍ വിലക്കിയിട്ടുണ്ടെന്ന് ദുബായ് പൊലീസിന്റെ കുറ്റാന്വേഷണവിഭാഗം അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. മൂന്നുമാസത്തെ വിസിറ്റിങ് വിസയിലെത്തി തെരുവില്‍ കച്ചവടം ചെയ്തും തെണ്ടിയും ലക്ഷങ്ങള്‍ സമ്പാദിക്കുന്നവര്‍ യു.എ.ഇയിലുണ്ടെന്ന് ദുബായ് പൊലീസ് പറയുന്നു.

ഭിക്ഷാടനത്തിന്റെ മറ്റൊരു രൂപമാണ് തെരുവ് കച്ചവടമെന്നും അദ്ദേഹം പറയുന്നു. കാലപ്പഴക്കം ചെന്നവയോ നിലവാരമില്ലാത്തവയോ ആയ സാധനങ്ങളാണ് ഇവര്‍ വില്‍ക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്നും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവുകച്ചവടക്കാരിലേറെയും അനധികൃതമായി ദുബായില്‍ തങ്ങുന്നവരാണ്. നഗരത്തിന്റെ അപരിഷ്‌കൃതമായ മുഖമായി ഇവര്‍ മാറുകയാണ്. ഇവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ കണ്ടെത്തുകയും പ്രയാസമാണെന്ന് അദ്ദേഹം പറയുന്നു.

2017ല്‍ യു.എ.ഇയില്‍ അനധികൃതമായി തങ്ങിയിരുന്ന 34,881 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുമുമ്പത്തെവര്‍ഷം അറസ്റ്റിലായവരുടെ എണ്ണം 49,205 ആയിരുന്നു. 2017-ല്‍ അറസ്റ്റിലായവരില്‍ 2355 പേര്‍ തെരുവ് കച്ചവടക്കാരും 1840 പേര്‍ ഭിക്ഷയാചിക്കുന്നവരുമായിരുന്നു. 2016-ല്‍ അറസ്റ്റിലായ ഒരു ഭിക്ഷക്കാരന്‍ മാസം 50 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. വിനോദ സഞ്ചാരിയെന്ന നിലയില്‍ മൂന്നുമാസത്തെ ടൂറിസ്റ്റ് വിസയിലെത്തിയാണ് ഇയാള്‍ ഭിക്ഷയാചിച്ചിരുന്നത്.

Ads by Google
Saturday 13 Jan 2018 03.48 PM
YOU MAY BE INTERESTED
TRENDING NOW