Monday, January 22, 2018 Last Updated 34 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 03.30 PM

മുംബൈ ഹെലികോപ്ടര്‍ അപകടത്തില്‍ മൂന്നു മരണം; കാണാതായവരില്‍ രണ്ടു മലയാളികളും

chopper accident

മുംബൈ: മുംബൈയില്‍ ഒഎന്‍ജിസിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണ് മൂന്നു പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ടു മലയാളികളടക്കം നാലു പേരെ കാണാതായി.

എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. തിരച്ചില്‍ തുടരുകയാണ്. ഉള്‍ക്കടലില്‍ നിന്ന് ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

ഇന്നു രാവിലെ ജൂഹു വിമാനത്താവളത്തില്‍ നിന്നും ഒഎന്‍ജിസി ഓയില്‍ റിഗിലേക്ക് പോയ ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പെട്ടത്. കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. ഒഎന്‍ജിസിയിലെ അഞ്ച് ജീവനക്കാര്‍ അടക്കം ഏഴുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. മറ്റു രണ്ടു പേര്‍ പൈലറ്റുമാരാണ്.

രാവിലെ 10.25 ന് ഓയില്‍ റിഗില്‍ എത്തേണ്ടിയിരുന്ന ഹെലികോപ്ടര്‍ കാണാതായതോടെ തെരച്ചില്‍ ആരംഭിച്ചിരുന്നു. നേവിയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Ads by Google
TRENDING NOW