Monday, January 22, 2018 Last Updated 40 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.24 PM

ഹെലികോപ്ടര്‍ അപകടം: ഒരു മൃതദേഹം കണ്ടെത്തി; കാണാതായവരില്‍ കോതമംഗലം സ്വദേശിയും

കാണാതായവരില്‍ ഒരു മലയാളിലും ഉള്‍പ്പെടുന്നു. കോതമംഗലം സ്വദേശി ജോസ് ആന്റണിയാണിത്. ഒഎന്‍ജിസിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആണ് ജോസ് ആന്റണി.
Chopper accident

മുംബൈ: മുംബൈയില്‍ കടലിനു മുകളില്‍ കാണാതായ ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടതായി വ്യക്തമായി. ഉള്‍ക്കടലില്‍ നിന്ന് ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒരു മൃതദേഹവും കടലില്‍ നിന്ന് ലഭിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവരില്‍ ഒരു മലയാളിലും ഉള്‍പ്പെടുന്നു. കോതമംഗലം സ്വദേശി ജോസ് ആന്റണിയാണിത്. ഒഎന്‍ജിസിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആണ് ജോസ് ആന്റണി.

ഇന്നു രാവിലെ ജൂഹു വിമാനത്താവളത്തില്‍ നിന്നും ഒഎന്‍ജിസി ഓയില്‍ റിഗിലേക്ക് പോയ ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പെട്ടത്. കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. ഒഎന്‍ജിസിയിലെ അഞ്ച് ജീവനക്കാര്‍ അടക്കം ഏഴുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. മറ്റു രണ്ടു പേര്‍ പൈലറ്റുമാരാണ്.

രാവിലെ 10.25 ന് ഓയില്‍ റിഗില്‍ എത്തേണ്ടിയിരുന്ന ഹെലികോപ്ടര്‍ കാണാതായതോടെ തെരച്ചില്‍ ആരംഭിച്ചിരുന്നു. നേവിയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.

Ads by Google
TRENDING NOW