Wednesday, January 24, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.21 PM

ഇന്ത്യന്‍ വിപണി കീഴടക്കന്‍ വണ്‍ പ്ലസ് 5ടി ലാവ എത്തുന്നു; വില 37,999 രൂപ

OnePlus 5T Lava Red Edition

വണ്‍ പ്ലസ് 5ടി ലാവ റെഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫോണിനുള്ള രജിസ്ട്രേഷന്‍ ജനുവരി 11 മുതല്‍ ആമസോണില്‍ ആരംഭിച്ചു.37,999 രൂപയാണ് ഫോണിന് വില. ജനുവരി 20 മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും. ഫോണ്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആമസോണില്‍ നോട്ടിഫിക്കേഷന്‍ ഓണ്‍ ആക്കിവെക്കാവുന്നതാണ്.

6 ഇഞ്ച് അമോലെഡ് FHD ഡിസ്‌പ്ലെയോടെയാണ് ഫോണ്‍ എത്തുന്നത്. 3300 mAh ബാറ്ററിയാണ് ഫോണിന്റെ കരുത്ത്. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 SoC പ്രോസസര്‍, 8GB റാം, 128 GB സ്റ്റേറേജ്, ആന്‌ഡ്രോയ്ഡ് 7.1.1 നുഗട്ട്, 16MP/20MP ഡ്യുവല്‍ റിയര്‍ ക്യാമറ, 16MP സെല്‍ഫി ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍. 2017 നവംബറിലാണ് ലാവ റെഡ് കളറിലുള്ള ഫോണ്‍ വണ്‍പ്ലസ് 5 ടി ചൈനയില്‍ അവതരിപ്പിച്ചത്.

വണ്‍പ്ലസ് 5ടിയുടെ സ്റ്റാര്‍വാര്‍സ് ലിമിറ്റഡ് എഡിഷന്‍ സ്മാര്‍ട്ഫോണ്‍ ഡിസംബറില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോണിന്റെ മറ്റൊരു പതിപ്പുകൂടി വിപണിയിലെത്തുന്നത്.

Ads by Google
Saturday 13 Jan 2018 01.21 PM
YOU MAY BE INTERESTED
TRENDING NOW