Monday, January 22, 2018 Last Updated 6 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 12.42 PM

അപ്രതീക്ഷിതമായി അവര്‍ക്ക് അച്ഛനെന്ന തണല്‍ നഷ്ടമായി, അച്ഛനു പിന്നാലെ അമ്മയേയും നഷ്ടമാകാതിരിക്കാന്‍ മകള്‍ അമ്മയ്ക്കായി ചെയ്തുകൂട്ടിയത് ഇതാണ്,അതറിഞ്ഞാല്‍ ആരും തലകുനിച്ചുപോകും

uploads/news/2018/01/183250/rosy-news.jpg

25 വയസുള്ള സംഗീത അഗര്‍വാളിന് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സെലന്റ് അറ്റാക്കിലൂടെ തന്റെ അച്ഛനെ നഷ്ടമായത്.അതോടെ അപ്രതീക്ഷിതമായി അവര്‍ക്ക് അച്ഛനെന്ന തണല്‍ നഷ്ടമാകുകയായിരുന്നു. 52 വയസുള്ള ആ പിതാവിന്റെ മരണം സംഗീതയുടെയും, അവളുടെ ഇളയ സഹോദരിയുടെയും വിധവയായ ഗിതയുടെയും ജീവിതത്തില്‍ ഒരു ശൂന്യതയാണ് സൃഷ്ടിച്ചത്.

ആരോഗ്യപരമായി ഒരു പ്രശ്‌നവും ഇല്ലാതെ തന്റെ അച്ഛന്‍ പെട്ടെന്ന് ഒരു നിമിഷം ഇല്ലാതായത് തങ്ങളെ തളര്‍ത്തിയെന്ന് സംഗീത അഗര്‍വാള്‍ പറയുന്നു. അച്ഛന്റെ മരണശേഷം ആറു മാസങ്ങള്‍ പിന്നിട്ടു. സംംശത തന്റെ ഓഫീസിലേയ്ക്ക് പതിവു പോലെ പോയി തുടങ്ങിയെങ്കിലും അമ്മ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയില്ല. എപ്പോഴും ഭര്‍ത്താവിനെ ചിന്തിച്ച് മാത്രം, ഡാഡ് എവിടെപ്പോയി, എപ്പോള്‍ എത്തും എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി മാത്രം ആ അമ്മ മാനസിക നില മോശമായി ജീവിതം നീക്കുന്നത് ഒരു മകള്‍ക്ക് കണ്ടു നില്‍ക്കാനാകില്ലായിരുന്നു.

അതിനിടെയാണ് തന്റെ ജോലിയുടെ ഭാഗമായി സംഗീതയ്ക്ക് ഗുരുഗ്രാമിലേയ്ക്ക് പോകേണ്ടി വന്നത്, അതോടെ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായി വീട്ടിലേയ്ക്ക് എത്തേണ്ട അവസ്ഥയും വന്നു ചേര്‍ന്നു. അമ്മയുടെ നിലയില്‍ ഒരു മാറ്റവും കണ്ടു തുടങ്ങുന്നുമില്ല. ഇതോടെയാണ് ലോകത്ത് ഒരു മക്കള്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത ഒരു കാര്യത്തിലേയ്ക്ക് തന്നെ മകള്‍ ചിന്തിച്ചു തുടങ്ങിയത്. അമ്മയ്ക്കു വേണ്ടി തന്റെ അച്ഛന്റെ സ്ഥാനത്ത് വേറെ ഒരാളെ കണ്ടെത്തണം. തന്റെ അമ്മയെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരണം.

അമ്മയ്ക്ക് പറ്റിയ പങ്കാളിയെ കണ്ടെത്താനായി നിരവധി പേരെ മകള്‍ നോക്കി നടന്നു. തന്റെ കല്യാണപ്രായത്തിലാണ് മകള്‍ അമ്മയ്ക്കായി കല്യാണത്തിനു വേണ്ടി ഓടി നടന്നത്. അമ്മയ്ക്കായി നിരവധി ആളുകളെ കണ്ടു. പലരും രണ്ടാം വിവാഹവും, പങ്കാളി മരിച്ചു പോയതോ, ഉപേക്ഷിച്ചതോ ആയിരുന്നു. ഒടുവില്‍ അമ്മയുടെ വിവരങ്ങള്‍ വെച്ച് ഒരു പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ആ മകള്‍ തീരുമാനിച്ചുറച്ചു. പിന്നാലെ അത് അമ്മയ്ക്കായി മാട്രിമോണിയല്‍ സൈറ്റില്‍ ഇടുകയും ചെയ്തു. അമ്മയ്ക്കുവേണ്ടി പങ്കാളിയെ നോക്കാന്‍ ആ മകള്‍ ഓടി നടന്നു.

ഒടുവിലാണ് സംഗീത അമ്മയോട് ഈ വിവരങ്ങള്‍ തുറന്നു പറഞ്ഞത്. ഇതിനെതിരെ അമ്മ രൂക്ഷമായി ആഞ്ഞടിക്കുകയും. തന്റെ 50-ാം വയസില്‍ താന്‍ മറ്റൊരു വിവാഹത്തിലേയ്ക്ക് കടക്കുന്നതില്‍ സമൂഹത്തിനു മുന്നില്‍ പരിഹാസമാകുകയും ചെയ്യുന്ന കാര്യവും അമ്മ പറഞ്ഞുനോക്കിയെങ്കിലും ആ മകളുടെ വിശദീകരണങ്ങള്‍ക്കു മുന്നില്‍ ഒടുവില്‍ അമ്മ വഴങ്ങി.

അതേസമയം, 2017 ഒക്‌ടോബറില്‍ 55 വയസുള്ള ബന്‍സ്വാരയില്‍ നിന്നുള്ള റവന്യൂ ഇന്‍സ്‌പെക്ടറായ കൃഷ്ണന്‍ ഗോപാല്‍ ഗുപ്ത സംഗീതയുമായി ബന്ധപ്പെട്ടു. 2010 ല്‍ അദേഹത്തിന്റെ ഭാര്യയെ ക്യാന്‍സര്‍ രോഗം കൊണ്ടു പോയിരുന്നു. രണ്ടു മക്കളുടെ അച്ഛന്‍ കൂടിയാണ് ഗോപാല്‍. ഒടുവില്‍ വിവാഹത്തിന് ഗീത സമ്മതിച്ചു. ഇരു കുടുംബങ്ങള്‍ക്കും വിവാഹത്തിന് പൂര്‍ണ സമ്മതം മാത്രം. 2017 ഡിസംബര്‍ 3 നു ഇരുവരും തമ്മിലിുള്ള വിവാഹം നടന്നു.

uploads/news/2018/01/183250/rosy1.jpg

കളറുള്ള വേഷങ്ങളും, ആഭരണങ്ങളും എല്ലാം ഉപേക്ഷിച്ച അമ്മ തിരികെ ജീവിതത്തിലേയ്ക്ക് നടന്നുകയറിയത് അഭിമാനത്തോടെ സംഗീത എന്ന മകള്‍ നോക്കി നിന്നു. അതേ ഇങ്ങനെയൊരു മകളുണ്ടായതിന് ആ അമ്മയും പുണ്യം ചെയ്തിരിക്കണം.. തന്റെ അമ്മയെ തിരികെ കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന മകളുടെ സാക്ഷ്യം കൂടിയാണ് ഇത്...!

Ads by Google
Saturday 13 Jan 2018 12.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW