Tuesday, January 23, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 09.12 AM

സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പ്രതിഷേധം: ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാന്‍ നീക്കം

Judicial crisis

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പ്രതിഷേധവും, അസാധാരണ സംഭവങ്ങളിലും ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാന്‍ നീക്കം. രാജ്യത്ത് പരമോന്നത കോടതിയില്‍ ഉണ്ടായ ജൂഡിഷ്യല്‍ പ്രതിസന്ധി ഇന്നു പരിഹരിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജുഡിഷ്യറിയ്ക്കകത്തുണ്ടായ പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്തു പരിഹരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും. ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാര്‍ കോടതിക്കു പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയതിനു പിന്നാലെ ചീഫ് ജസ്റ്റിസ് ദീഐപക് മിശ്രയലുമായി എജി കൂടിക്കാഴ്ച നടത്തിയിരുന്നു. നാലു ജഡ്ജിമാര്‍ക്കു പിന്തുണയുമായി കൂടുതല്‍ ജഡ്ജിമാരും രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഗുരുതരമായത്.

അസാധാരണ സംഭവങ്ങള്‍ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോട് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. മുഴുവന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ പങ്കാളിത്തമുള്ള ഫുള്‍ കോള്‍ട്ട് ചേര്‍ന്നുള്ള സമവായ ശ്രമങ്ങളാണ് മുന്നില്‍ കാണുന്നത്.

Ads by Google
Saturday 13 Jan 2018 09.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW